x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീപികയുടെ 140-ാം വാർഷികാഘോഷം: കണ്ണൂരിൽ നിറഞ്ഞ സദസിൽ ആ​ദ​രം


Published: June 21, 2026 03:12 AM IST | Updated: June 21, 2026 03:12 AM IST

ജ​ന​ങ്ങ​ളു​ടെ ക​ണ്ണും കാ​തു​മാ​യ പ​ത്രം: മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്

ക​ണ്ണൂ​ർ: സ​ത്യ​ത്തെ​യും മൂ​ല്യ​ങ്ങ​ളെ​യും മു​റു​കെ​പി​ടി​ച്ച് ജ​ന​ങ്ങ​ളു​ടെ ക​ണ്ണും കാ​തു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ത്ര​മാ​ണ് ദീ​പി​ക​യെ​ന്ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. 140 വ​ർ​ഷം പി​ന്നി​ടു​ന്ന ദീ​പി​ക​യു​ടെ ച​രി​ത്രം കേ​ര​ള​ത്തി​ന്‍റെ വ​ള​ർ​ച്ച​യു​ടെ ച​രി​ത്രം കൂ​ടി​യാ​ണ്.

ജ​നാ​ധി​പ​ത്യ​ത്തി​ലെ നാ​ലാം തൂ​ണു​ക​ളെ​ന്നാ​ണ് മാ​ധ്യ​മ​ങ്ങ​ളെ വി​ശേ​ഷി​പ്പി​ക്കാ​റ്. ലെ​ജി​സ്ലേ​ച്ച​ർ, എ​ക്സി​ക്യുട്ടീ​വ്, ജു​ഡീ​ഷറി എ​ന്നി​വ​യ്ക്കു പു​റ​മെ ജ​നാ​ധി​പ​ത്യ​ത്തെ താ​ങ്ങി നി​ർ​ത്തു​ന്ന​ത് മാ​ധ്യ​മ​ങ്ങ​ളാ​ണ്. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ നാ​ലാം തൂ​ൺ എ​ന്ന വി​ശേ​ഷ​ണം പൂ​ർ​ണ​മാ​യും അ​ർ​ഹി​ക്കു​ന്ന പ​ത്ര​മാ​ണ് ദീ​പി​ക.

ജ​നാ​ധി​പ​ത്യ​ത്തി​നും മ​തേ​​തര​ത്തി​നും ജ​ന​ങ്ങ​ൾ​ക്കും ഹി​ത​ക​ര​മ​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യാ​ലും അ​പ്പ​പ്പോ​ൾ ദീ​പി​ക ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കാ​റു​ണ്ടെ​ന്നം മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

ലോ​കം മു​ഴു​വ​നു​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ പ​ത്രം: മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്

ക​ണ്ണൂ​ർ: ലോ​കം മു​ഴു​വ​നു​മു​ള്ള മ​ല​യാ​ളി​ക​ൾ ഓ​ൺലൈ​നാ​യി വാ​യി​ക്കു​ന്ന പ​ത്ര​മാ​ണ് ദീ​പി​ക​യെ​ന്ന് ടൂ​റി​സം മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്. പ​റ​യേ​ണ്ട​ത് പ​റ​യേ​ണ്ട സ്ഥ​ല​ത്ത് പ​റ​യേ​ണ്ട രീ​തി​യി​ൽ പ​റ​യു​ന്ന​താ​ണ് ദീ​പി​ക​യു​ടെ ശൈ​ലി. ​

എ​ക്കാ​ല​വും സ​ത്യ​ത്തി​നൊ​പ്പം നി​ൽ​ക്കു​ന്ന​താ​ണ് ദീ​പി​ക​യെ ലോ​ക​മ​ല​യാ​ളി​ക​ൾ നെ​ഞ്ചേ​റ്റാ​ൻ കാ​ര​ണം. തു​ട​ക്കം മു​ത​ൽ സ​ത്യ​ത്തി​നും നീ​തി​ക്കും വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​മെ​ന്ന ആ​ശ​യ​ത്തി​ൽ നി​ന്ന് അ​ൽ​പം പോ​ലും പി​ന്നോ​ട്ട് പോ​കാ​തെ​യാ​ണ് ദീ​പി​ക ഇ​ന്നും മു​ന്നേ​റു​ന്ന​ത്.

ദേ​ശീ​യ സ്വാ​ത​ന്ത്ര്യ സ​മ​ര പോ​രോ​ട്ട​ത്തി​ന് മു​ന്പേ സ്ഥാ​പി​ത​മാ​യ ദീ​പി​ക രാ​ജ്യ​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യസ​മ​ര പോ​രാ​ട്ട​ത്തി​ലും സ​ജീ​വ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ പ​ത്ര​മാ​ണ്.

സ​മൂ​ഹ​ത്തി​ന്‍റെ ശ​ബ്ദം: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി

ക​ണ്ണൂ​ർ: ജാ​തി​മ​ത വ​ർ​ഗ വ​ർ​ണ​ഭേ​ദ​മ​ന്യേ എ​ല്ലാ​വ​രു​ടെ​യും ശ​ബ്ദ​മാ​ണ് ദീ​പി​ക​യെ​ന്ന് ത​ല​ശേ​രി ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. സ​ത്യ​ത്തി​ന്‍റെ​യും നീ​തി​യു​ടെ​യും പാ​ത​യി​ൽ ഉ​റ​ച്ചു​നി​ന്ന് പാ​വ​പ്പെ​ട്ട​വ​ർ​ക്കും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും ഉ​ന്ന​മ​ന​ത്തി​നും വേ​ണ്ടി​യാ​ണ് ദീ​പി​ക പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
സ​മൂ​ഹ​ത്തി​ൽ ഇ​തി​ന​കം വ​ലി​യ അ​ദ്ഭുത​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ദീ​പി​ക​യ്ക്കു ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

ദീ​പി​ക ക​ണ്ണൂ​രി​ലേയ്​ക്കു വ​രു​ന്പോ​ൾ മ​ല​ബാ​ർ മേ​ഖ​ല​യി​ൽ വി​ജ​യി​ക്കു​മോ എ​ന്ന സം​ശ​യ​വും ആ​ശ​ങ്ക​യും ചി​ല​ർ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ എ​ല്ലാ​കാ​ല​ത്തും സ​ത്യ​ത്തി​ന്‍റെ പ​ക്ഷ​ത്തു നി​ന്നി​രു​ന്ന മ​ല​ബാ​ർ ജ​ന​ത സ​ത്യ​ത്തി​നും നീ​തി​ക്കും ധാ​ർ​മി​ക​ത​യ്ക്കും വേ​ണ്ടി പോ​രാ​ടു​ന്ന ദീ​പി​ക​യെ​യെും ഏ​റ്റെ​ടു​ത്തു.

ജ​ന​ങ്ങ​ളി​ൽ​നി​ന്ന് ആ​ർ​ജി​ച്ചെ​ടു​ത്ത ഈ ​വി​ശ്വാ​സം ത​ന്നെ​യാ​ണ് ദീ​പി​ക​യു​ടെ വി​ജ​യ​മെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു.

Tags : deepika@140 Kannur Celebration

Recent News

Corehub Up