x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ


Published: June 21, 2026 04:25 AM IST | Updated: June 21, 2026 04:25 AM IST

വൈ​ശാ​ഖ് , പ​വി കൃ​ഷ്ണ​ൻ

അ​ടൂ​ർ: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​ധി ആ​ളു​ക​ളു​ടെ കൈ​യി​ൽനി​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ര​ണ്ടു​പേ​രെ അ​ടൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ന്ത​ളം തു​മ്പ​മ​ൺ നോ​ർ​ത്ത്, ക​ലാ​വേ​ദി ജം​ഗ്ഷ​നി​ൽ മ​ണ്ണി​ൽ ക​ട​വി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ പ​വി കൃ​ഷ്ണ​ൻ (36), മ​ല​പ്പു​റം പൊ​ന്നാ​നി മാ​റ​ഞ്ചേ​രി ത​മ​ല​ശേ​രി മേ​ന​ക​ത്ത് വൈ​ശാ​ഖ് (36) എ​ന്നി​വ​രാ​ണ് അ​ടൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

കൊ​ല്ലം പാ​വു​മ്പ സ്വ​ദേ​ശി​യാ​യ യു​വാ​വി​ൽനി​ന്ന് ഗ​ൾ​ഫി​ൽ റി​ഗി​ൽ ജോ​ലി വാ​ങ്ങി ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ൽ മാ​സ​ത്തി​ൽ നാ​ല് ല​ക്ഷം രൂ​പ​യാ​ണ് ഇ​വ​ർ ത​ട്ടി​യെ​ടു​ത്ത​ത്.

പ്ര​തി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ തി​രു​വ​ന​ന്ത​പു​രം ക​വ​ടി​യാ​ർ ആ​സ്ഥാ​ന​മാ​യി ഡ്രി​ൽ സ്മാ​ർ​ട്ട് ഡൈ​നാ​മി​ക്സ്എ​ന്ന സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ക്കു​ന്നു എ​ന്നു വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. ജോ​ലി​ക്കാ​യി വീ​സ ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ൾ ഇ​വ​രെ സ​മീ​പി​ച്ചെ​ങ്കി​ലും പ​ണം തി​രി​കെ ന​ൽ​കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല.

തു​ട​ർ​ന്ന് യു​വാ​വ് ക​ഴി​ഞ്ഞ 12ന് ​അ​ടൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത അ​ടൂ​ർ പോ​ലീ​സ് വ​ള​രെ വേ​ഗം അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​വ​ർ അ​റ​സ്റ്റി​ലാ​യ വി​വ​രം അ​റി​ഞ്ഞ് മ​ല​പ്പു​റം തൃ​ശൂ​ർ എ​റ​ണാ​കു​ളം പാ​ല​ക്കാ​ട് തി​രു​വ​ന​ന്ത​പു​രം തു​ട​ങ്ങി വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്ന് ഇ​വ​ർ സ​മാ​ന രീ​തി​യി​ൽ ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ നി​ര​വ​ധി പേ​രു​ടെ പ​രാ​തി​ക​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

മ​റ്റു മ​റ്റു ജി​ല്ല​ക​ളി​ലും ഇ​വ​ർ​ക്കെ​തി​രേ കൂ​ടു​ത​ൽ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു വ​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. അ​ടൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്എ​ച്ച്ഒ അ​ജ​യ​ൻ, എ​സ്ഐ പ്ര​തീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up