കൊച്ചി: കുമ്പളം ടോള്‍ പ്ലാസയില്‍ ടോള്‍ നല്‍കാതെ ബാരിക്കേഡ് തട്ടിമാറ്റി വാഹനം മുന്നോട്ടെടുത്ത ജീപ്പ് ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചു.
ടോള്‍ പ്ലാസ അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. ജൂണ്‍ 20ന് രാവിലെ ആറരയോടെയായിരുന്നു സംഭവം.
ടോള്‍ പ്ലാസയിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഡ്രൈവർ അശ്രദ്ധമായും മനുഷ്യജീവന് ഭീഷണിയാകുന്ന രീതിയിലും വാഹനം ഓടിച്ചെന്ന് ബോധ്യപ്പെട്ട മോട്ടോര്‍ വാഹന വകുപ്പ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്കി. റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസില്‍ പങ്കെടുക്കാനും ഡ്രൈവറോട് ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Ernakulam