വിഴിഞ്ഞം : വിഴിഞ്ഞം സോണൽ പരിധിയിലെ മുല്ലൂർ വാർഡിൽ പനവിളക്കോട്-നെല്ലിക്കുന്ന് പ്രദേശങ്ങളിലെ കിണറുകളിലെ കുടിവെള്ളത്തിൽ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യമുള്ളതായി അധികൃതർ കണ്ടെത്തി.
വെള്ളത്തിൽ ഉപ്പുരസം അനുഭവപ്പെടുന്നതായുള്ള നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ, മുക്കോല പ്രാഥമിക ആരോഗ്യ കേന്ദ്രം മുഖേന ഗുണനിലവാര പരിശോധന നടത്തിയിരുന്നു. ഇതിന്റെ പരിശോധനാഫലത്തിലാണ് വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം ഉള്ളതായി കണ്ടെത്തിയത്.
അതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തും. ഇതോടൊപ്പംകിണർവെള്ളം നന്നായി തിളപ്പിച്ചതിനുശേഷം മാത്രമേ കുടിവെള്ളമായി ഉപയോഗിക്കാവൂ എന്ന നിർദേശവും ജനങ്ങൾക്ക് നൽകി.
ഈ വിവരം ബന്ധപ്പെട്ട റസിഡന്റ്സ് അസോസിയേഷനുകളുടെയും പ്രദേശവാസികളുടെയും മറ്റ് കുടുംബങ്ങളുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും ആരോഗ്യ വകുപ്പധികൃതർ അറിയിച്ചു.
Tags : Local News Nattuvishesham Thiruvananthapuram