മംഗലപുരം: പെട്ടിക്കട നടത്തുന്ന മധ്യവയസ് കനെ മർദിച്ച കേസിലെ രണ്ടാം പ്രതിയെയും മംഗലപുരം പൊലീസ് അറസ്റ്റു ചെയ് തു.കാട്ടായിക്കോണം അയിരൂപ്പാറ ഒരുവാമൂല അന്നുവിളാകത്തിൽ ശിവപ്രസാദ് (29) ആണ് പിടിയിലായത്. ശിവപ്രസാദിനു നാലോളം ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
കേസിലെ ഒന്നാം പ്രതി മംഗലപുരം എഎസ്ആർ മൻസിലിൽ കഞ്ചാവ് കുട്ടൻ എന്നറിയപ്പെടുന്ന ഷെഹിൻ (28) നെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ് തിരുന്നു. ഒന്നാം പ്രതിയായ ഷെഹിന്റെ പേരിൽ 17 ക്രിമിനൽ കേസുകൾ ഉണ്ട്. രണ്ടു തവണ കാപ്പാ കേസിൽ അറസ്റ്റിലായിരുന്നു. രണ്ടു മാസം മുൻപാണ് ശിക്ഷ കഴിഞ്ഞിറങ്ങിയത്. ബുധനാഴ്ച വൈകുന്നേരം ഏഴിനു കാരമൂടിനു സമീപം പെട്ടിക്കട നടത്തുന്ന സക്കീർ ഹുസൈനെ പ്രതികൾ മർദിക്കുകയായിരുന്നു.
മദ്യ ലഹരിയിൽ ബൈക്കിലെത്തിയ പ്രതികൾ സക്കീർ ഹുസൈനോട് സിഗററ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുൻപരിചയമില്ലത്തതിനാൽ നൽകിയില്ല. തുടർന്ന് വാക്കേറ്റ മുണ്ടായി. ഇതോടെ പ്രതികൾ സക്കീർ ഹുസൈനെ മർദിക്കുകയായിരുന്നു. മംഗലപുരം എസ്എച്ച്ഒ ലൈസാദ് മുഹമ്മദ്, എസ്ഐ സുമേഷ്, സിപിഒ മാരായ ജിഷ്ണു, കിരൺ, വൈശാഖ്, അജിത് എന്നിവരാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതിയെ കോ ടതി റിമാൻഡ് ചെയ്തു.
Tags : Local News Nattuvishesham Thiruvananthapuram