x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​യ​ന​യി​ലൂ​ടെ സാ​മ്രാ​ജ്യ​ങ്ങ​ളെ ത​ക​ര്‍​ക്കാ​നും പു​തി​യ ലോ​കം സൃ​ഷ്ടി​ക്കാ​നുമാകും: മന്ത്രി


Published: June 21, 2026 06:54 AM IST | Updated: June 21, 2026 06:54 AM IST

ഹോ​ളി ഏ​യ്ഞ്ച​ല്‍ കോ​ൺവന്‍റ് എച്ച്എസ്എസിൽ സം​സ്‌​കാ​ര സാ​ഹി​തി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സം​ഘ​ടി​പ്പി​ച്ച വാ​യ​ന വ​ര്‍​ത്ത​മാ​നം മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യുന്നു.

തി​രു​വ​ന​ന്ത​പു​രം: വാ​യ​ന​യി​ലൂ​ടെ സാ​മ്രാ​ജ്യ​ങ്ങ​ളെ ത​ക​ര്‍​ക്കാ​നും പു​തി​യ ലോ​കം സൃ​ഷ്ടി​ക്കാ​നും ക​ഴി​യു​മെ​ന്നു മ​ന്ത്രി റോ​ജി എം ​ജോ​ണ്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വാ​യ​നാ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​സ്‌​കാ​ര സാ​ഹി​തി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഹോ​ളി ഏയ്​ഞ്ച​ല്‍ സ് കോ​ണ്‍​വന്‍റ് എ​ച്ച്എ​സ്എ​സി​ല്‍ സം​ഘ​ടി​പ്പി​ച്ച വാ​യ​ന വ​ര്‍​ത്ത​മാ​നം ഉ​ദ്ഘാ​ടനം ചെ യ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്‌​കാ​ര സാ​ഹി​തി ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ പൂ​ഴ​നാ​ട് ഗോ​പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഴു​ത്തു​കാ​ര​ൻ കെ. ​സു​ദ​ര്‍​ശ​ന​ന്‍ വാ​യ​നാ​ദി​ന സ​ന്ദേ​ശം ന​ല്‍​കി. ഹോ​ളി ഏ​ഞ്ച​ല്‍​സ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ സെ​ബി​ന്‍ ഫെ​ര്‍​ണാ​സ്, കെ.​ ആ​ര്‍. ജി. ​ഉ​ണ്ണി​ത്താ​ന്‍, സു​കു പാ​ല്‍​ക്കു​ള​ങ്ങ​ര, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സം​സ്ഥാ​ന നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം ഡോ. ​പ്ര​കാ​ശ് പ്ര​ഭാ​ക​ര്‍ സ്വാ​ഗ​ത​വും ഓ. ​എ​സ്.​ഗി​രീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up