വയലാർ രാമവർമ സാംസ്കാരി വേദിയുടെ സംഗീത പുരസ്കാരം പ്രഫ. വൈക്കം വേണുഗോപാലിന് മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനിക്കുന്നു.
തിരുവനന്തപുരം: വയലാറും ചെമ്പൈയും സംഗീത കുലപതികളാണെന്നും പുതുതലമുറ അവരെ ഓർക്കാൻ ശ്രമിക്കണമെന്നും മന്ത്രി പി.സി.വിഷ്ണുനാഥ് പറഞ്ഞു. വയലാർ രാമവർമ സാംസ്കാരിക വേദിയും ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച വയലാർ രാമവർമ പഞ്ചദിന സംഗീതോത്സവത്തിന്റെ സമാപത്തോടനുബന്ധിച്ച് ശ്രീവരാഹം അയോധ്യ നഗർ ചെമ്പൈ മെമ്മോറിയൽ ഹാളിൽ നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനവും പുരസ്കാര സമർപ്പണവും നിർവഹിക്കുകയായിരുന്നു പി.വി. വിഷ്ണുനാഥ്.
വയലാർ രാമവർമ കർണാടക സംഗീത പുരസ്കാരം പ്രഫ.വൈക്കം വേണുഗോപാലിനു മന്ത്രി സമ്മാനിച്ചു. 2025-ലെ സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ച റിഗാറ്റ ഗിരിജ ചന്ദ്രനെ ചടങ്ങിൽ ആദരിച്ചു. വയലാർ രാമവർമ സാംസ്കാരിക വേദി പ്രസിഡന്റ് ജി.രാജ്മോഹൻ അധ്യക്ഷത വഹിച്ചു.
മുൻ മന്ത്രി വി.എസ്. ശിവകുമാർ മുഖ്യപ്രഭാഷണം നടത്തി. സൂര്യ കൃഷ്ണമൂർത്തി, പത്മശ്രീ വിമല മേനോൻ, പാർവതിപുരം പത്മനാഭ അയ്യർ, ചെന്പൈ മെമ്മോറിയൽ ട്രസ്റ്റ് സെക്രട്ടറി സി. നീലകണ്ഠൻ, മുക്കംപാലമൂട് രാധാകൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ചു.വയലാർ രാമവർമ സാംസ്കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ സ്വാഗവും കൺവീനർ ജി. വിജയകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് എസ്. രോഹിണിയും സംഘവും അവതരിപ്പിച്ച പുല്ലാങ്കുഴൽ കച്ചേരിയും അരങ്ങേറ
Tags : Local News Nattuvishesham Thiruvananthapuram