x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"വ​യ​ലാ​ർ പ്ര​പ​ഞ്ച ചൈ​ത​ന്യം തൊ​ട്ട​റി​ഞ്ഞ ക​വി'


Published: June 21, 2026 06:56 AM IST | Updated: June 21, 2026 06:56 AM IST

തി​രുവനന്തപുരം: ദേ​വ ചൈ​ത​ന്യ​ത്തി​ലോ പ്ര​പ​ഞ്ച​ത്തി​ന് മു​ഴു​വ​ൻ ആ​ധാ​ര​മാ​യി​ട്ടു​ള്ള ഒ​രു ശ​ക്തി​യി​ലോ വി​ശ്വ​സി​ക്കാ​ത്ത ഒ​രു നാ​സ്തി​ക​നാ​യി​രു​ന്നി​ല്ല വ​യ​ലാ​ർ രാ​മ​വ​ർ​മ എ​ന്ന് ക​വി​യും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്റു​മാ​യ കെ. ​ജ​യ​കു​മാ​ർ. അ​നാ​ചാ​ര​ങ്ങ​ളും അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളും നി​റ​ഞ്ഞ ഒ​രു വ്യ​വ​സ്ഥി​തി​യെയാണ് വ​യ​ലാ​ർ എ​തി​ർ​ത്ത​തെ​ന്നും കെ.​ജ​യ​കു​മാ​ർ പ​റ​ഞ്ഞു.

ഗ​വ​ൺ​മെ​ന്‍റ് സെ​ക്ര​ട്ട​റി​യേ​റ്റ് പാ​ട്ടു​ക്കൂ​ട്ടം സം​ഘ​ടി​പ്പി​ച്ച പ്ര​തി​മാ​സ പ​രി​പാ​ടി​യി​ൽ വ​യ​ലാ​ർ രാ​മ​വ​ർ​മയെക്കു റി​ച്ച് പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​യ​ലാ​ർ വി​ട പ​റ​ഞ്ഞി​ട്ട് അ​ൻ​പ​തു വ​ർ​ഷം ആ​ച​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ. ​ജ​യ​കു​മാ​ർ ന​ട​ത്തു​ന്ന പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു വൈ​എം​സിഎ ഹാ​ളി​ൽ ന​ട​ന്ന പ്ര​ഭാ​ഷ​ണം. മ​നു​ഷ്യ​ൻ മ​ത​ങ്ങ​ളെ സൃ​ഷ്ടി​ച്ചു, മ​ത​ങ്ങ​ൾ ദൈ​വ​ങ്ങ​ളെ സൃ​ഷ്ടി​ച്ചു എ​ന്ന് എ​ഴു​തു​വാ​ൻ വ​യ​ലാ​റി​ന്‍റെ ആ​സ്തി​ക്യ ബോ​ധം ത​ട​സ​മാ​യി​രു​ന്നി​ല്ല. ദൈ​വ​ങ്ങ​ൾ എ​ന്ന ബ​ഹു​വ​ച​നം വ​യ​ലാ​ർ ഇ​വി​ടെ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ന​മ്മ​ൾ ഉ​ദ്ദേ​ശി​ക്കു​ന്ന ദൈ​വ​ത്തെ കു​റി​ച്ച​ല്ല- കെ. ​ജ​യ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.​

ദൈ​വമെന്ന ഏ​ക സ​ത്യ​ത്തി​ന് ബ​ഹു​വ​ച​നം ഉ​ണ്ടാ​വാ​ൻ സാ​ധ്യ​ത​യി​ല്ല. മ​നു​ഷ്യ​ൻ തെ​രു​വി​ൽ മ​രി​ക്കു​ന്ന​തും, ചെ​കു​ത്താ​ൻ ചി​രി​ക്കു​ന്ന​തും, മാ​ന​വ ഹൃ​ദ​യ​ങ്ങ​ൾ ആ​യു​ധ​പ്പു​ര​ക​ൾ ആ​കു​ന്ന​തും ഇ​ക്കാ​ല​ഘ​ട്ട​ത്തി​ൽ പ്ര​സ​ക്ത​മാ​കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ്. വ​യ​ലാ​ർ രാ​മ​വ​ർ​മ എ​ന്ന ക​വി​യു​ടെ ക്രാ​ന്ത​ദ​ർ​ശ​ന​മാ​ണ് ഇ​തി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്.

പ്ര​ള​യ​പ്പ​യോ​ധി​യി​ൽ ഉ​റ​ങ്ങി ഉ​ണ​ർ​ന്നു വ​രും പ്ര​ഭാ​മ​യൂ​ഖ​മേ കാ​ല​മേ... എ​ന്ന ഗാ​ന​ത്തി​ൽ ത​ന്‍റെ വി​ശ്വാ​സം വ​യ​ലാ​ർ രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്. പ്ര​കൃ​തി​യും ഈ​ശ്വ​ര​നും ഞാ​നും നി​ന്‍റെ പ്ര​തി​രൂ​പ​ങ്ങ​ൾ അ​ല്ലേ എ​ന്നാ​ണ് വ​യ​ലാ​ർ ചോ​ദി​ക്കു​ന്ന​ത്. ഞാ​നും നിന്‍റെ പ്ര​തി​രൂ​പം അ​ല്ലേ എ​ന്ന് ചോ​ദി​ക്കു​മ്പോ​ൾ ആ ​മ​ഹാ​ചൈ​ത​ന്യം എ​ന്നി​ലും ഉ​ണ്ടെ​ന്ന അ​ദ്വൈ​ത ചി​ന്ത​യാ​ണ് വ​യ​ലാ​ർ പ​ങ്കു​വ​യ്ക്കു​ന്ന​ത്. പ്ര​ഭാ​ഷ​ക​ൻ വ്യ​ക്ത​മാ​ക്കി.

ന​ര​ബ​ലി​യു​ടെ ര​ക്തം​പു​ര​ണ്ട വ​യ​ലാ​ർ എ​ന്ന പ്ര​ദേ​ശ​ത്ത് ജ​നി​ച്ച വ​യ​ലാ​ർ രാ​മ​വ​ർ​മ്മ ക​മ്മ്യൂ​ണി​സ്റ്റാ​യി തീ​ർ​ന്ന​ത് അ​ഗാ​ധ​മാ​യ മ​നു​ഷ്യ​സ്നേ​ഹ​ത്തി​ൽ നി​ന്നാ​ണെ​ന്നും കെ. ജ​യ​കു​മാ​ർ പ​റ​ഞ്ഞു. വ​യ​ലാ​റി​ന്‍റെ യ​ഥാ​ർ​ഥ വ്യ​ക്തി​ത്വ​വും കാ​വ്യ വ്യ​ക്തി​ത്വ​വും ഭി​ന്ന​മാ​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടാ​ണ് വ​യ​ലാ​റി​ന്‍റെ ഹൃ​ദ​യ വാ​തി​ലു​ക​ളി​ൽ ഒ​ന്നു മു​ട്ടു​ക പോ​ലും ചെ​യ്യാ​തെ ആ ​നെ​ഞ്ചി​നു​ള്ളി​ലേ​ക്ക് ക​യ​റാ​ൻ ആ​സ്വാ​ദ​ക​ർ​ക്ക് സാ​ധി​ച്ച​ത് എ​ന്നും കെ.​ജ​യ​കു​മാ​ർ ഓ​ർ​മി​ച്ചു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up