x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​ന​മ്മാ​വി​ൽ പ​ട്ടാ​പ്പ​ക​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് 14 പ​വ​ൻ ക​വ​ർ​ന്ന​വ​ർ പി​ടി​യി​ൽ


Published: June 21, 2026 05:34 AM IST | Updated: June 21, 2026 05:34 AM IST

അറസ്റ്റിലായ നൂ​ര്‍ മു​ഹ​മ്മ​ദ് അ​ലി, മു​ന്ന അ​ലി, ജാ​വേ​ദ് അ​ബ്ദു​ള്‍ ഖാ​ന്‍, നൂ​ര്‍ ജ​മാ​ല്‍ അ​ലി

വ​രാ​പ്പു​ഴ: കൂ​ന​മ്മാ​വി​ല്‍ പ​ട്ടാ​പ്പ​ക​ല്‍ വീ​ടു കു​ത്തി​ത്തു​റ​ന്ന് 14 പ​വ​നും 15,000 രൂ​പ​യും ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ല്‍. ആ​സാം സ്വ​ദേ​ശി​ക​ളാ​യ നൂ​ര്‍ മു​ഹ​മ്മ​ദ് അ​ലി(34), മു​ന്ന അ​ലി(32), ജാ​വേ​ദ് അ​ബ്ദു​ള്‍ ഖാ​ന്‍(36), നൂ​ര്‍ ജ​മാ​ല്‍ അ​ലി (23) എ​ന്നി​വ​രെ​യാ​ണു ക​വ​ര്‍​ച്ച ന​ട​ന്നു മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ല്‍ വ​രാ​പ്പു​ഴ പോ​ലീ​സ് ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

കൂ​ന​മ്മാ​വ് പ​ള്ളി​ക്ക​ട​വ് റോ​ഡി​ല്‍ ചു​ള്ളി​ക്കാ​ട്ട് ദേ​വ​സി​യു​ടെ വീ​ട്ടി​ലാ​ണു വെ​ള്ളി​യാ​ഴ്ച പ​ക​ല്‍ ക​വ​ര്‍​ച്ച ന​ട​ന്ന​ത്. രാ​വി​ലെ ദേ​വ​സി​യും ഭാ​ര്യ ഷീ​ല​യും ആ​ശു​പ​ത്രി​യി​ല്‍ പോ​യ സ​മ​യ​ത്താ​യി​രു​ന്നു മോ​ഷ​ണം. ഉ​ച്ച​യ്ക്ക് മൂ​ന്നു മ​ണി​യോ​ടെ തി​രി​ച്ചു വീ​ട്ടി​ലെ​ത്തി​യ ഇ​വ​ർ മു​ന്‍​വാ​തി​ല്‍ തു​റ​ന്നു അ​ക​ത്തു​ക​യ​റി​യ​പ്പോ​ഴാ​ണ് അ​ടു​ക്ക​ള വാ​തി​ല്‍ കു​ത്തി​ത്തു​റ​ന്ന​താ​യി ക​ണ്ട​ത്. തു​ട​ര്‍​ന്നു മു​റി​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണു ക​വ​ര്‍​ച്ച ന​ട​ന്ന വി​വ​രം അ​റി​യു​ന്ന​ത്.
പി​ന്‍​വ​ശ​ത്തെ മ​തി​ല്‍ ചാ​ടി​യാ​ണ് മോ​ഷ്ടാ​ക്ക​ള്‍ അ​ക​ത്തു ക​ട​ന്ന​ത്. വീ​ടി​ന്‍റെ ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ളി​ല്‍​നി​ന്നാ​ണു മോ​ഷ്ടാ​ക്ക​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​നു ല​ഭി​ച്ച​ത്.

തൊ​ഴി​ലാ​ളി​ക​ളാ​യി എ​ത്തി​യ ഇ​വ​ര്‍ കൂ​ന​മ്മാ​വ് ഭാ​ഗ​ത്താ​ണു വി​വി​ധ ജോ​ലി​ക​ള്‍ ചെ​യ്തി​രു​ന്ന​വ​രാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഡി​വൈ​എ​സ്പി എ​സ്. ജ​യ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു അ​ന്വേ​ഷ​ണം.

പ്ര​തി​ക​ൾ വീ​ടി​ന്‍റെ പി​ന്‍​വാ​തി​ല്‍ കു​ത്തി​ത്തു​റ​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച ഇ​രു​മ്പ് പാ​ര​യും മ​റ്റു സാ​ധ​ന​ങ്ങ​ളും പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മോ​ഷ്ടി​ച്ച ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും വീ​ണ്ടെ​ടു​ക്കാ​നാ​യി ഇ​വ​രെ ക​സ്റ്റ​ഡി​യി​ല്‍ ചോ​ദ്യം ചെ​യ്യു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up