x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടെ​ലി​ഫോ​ൺ എ​ക്സ്ചേ​ഞ്ചി​ലെ മോ​ഷ​ണം : ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ


Published: June 21, 2026 05:31 AM IST | Updated: June 21, 2026 05:31 AM IST

അറസ്റ്റിലായ ഗ​വാ​സ്ക​ർ, ബോ​ക്‌​തോ റാ​യ്

കോ​ത​മം​ഗ​ലം: ത​ങ്ക​ളം ടെ​ലി​ഫോ​ൺ എ​ക്സ്ചേ​ഞ്ചി​ൽ​നി​ന്നും ഒ​രു ല​ക്ഷ​ത്തി എ​ൺ​പ​തി​നാ​യി​ര​ത്തി​ലേ​റെ രൂ​പ​യു​ടെ ചെ​മ്പ് പ​ട്ട​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ട് ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ.

ആ​സാം ചി​രാ​ങ്ങ് ബി​ജ​നി ബോ​ക്‌​തോ റാ​യ് (27), പെ​രു​മ്പാ​വൂ​ർ മാ​വി​ൻ​ചു​വ​ട് ഭാ​ഗ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ത​മി​ഴ്‌​നാ​ട് തി​രു​നെ​ൽ​വേ​ലി വാ​ട​ക്കു​പ്പ​ന​വ​ട​ലി ഗ​വാ​സ്ക​ർ (32) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ 13ന് ​രാ​ത്രി​യി​ൽ ത​ങ്ക​ളം ഭാ​ഗ​ത്തു​ള്ള ബി​എ​സ്എ​ൻ​എ​ൽ ടെ​ലി​ഫോ​ൺ എ​ക്സ്ചേ​ഞ്ചി​ന്‍റെ അ​ക​ത്തു നി​ന്നും എ​ർ​ത്തിം​ഗി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന 164 കി​ലോ ചെ​മ്പ് പ​ട്ട​ക​ൾ ആ​ണ് മോ​ഷ്ടി​ച്ച​ത്.

ഉ​ദ്ദേ​ശം 1,80,400 രൂ​പ വി​ല വ​രും. ബോ​ക്‌​തോ റാ​യും മ​റ്റ് ര​ണ്ട് പേ​രും ചേ​ർ​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. പെ​രു​മ്പാ​വൂ​ർ ഭാ​ഗ​ത്തു​ള്ള ആ​ക്രി​ക്ക​ട​യി​ൽ വ​ച്ച് മോ​ഷ​ണ മു​ത​ലു​ക​ൾ വാ​ങ്ങി​യ ആ​ളാ​ണ് ഗ​വാ​സ്ക​ർ. മ​റ്റു പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.
പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up