x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രെ സ​ന്ദേ​ശ​വു​മാ​യി കൊ​ച്ചി മു​ത​ൽ ശ്രീ​ല​ങ്ക വ​രെ സൈ​ക്കി​ൾ യാ​ത്ര​യ്ക്ക് മൂ​വ​ർ​സം​ഘം


Published: June 21, 2026 05:26 AM IST | Updated: June 21, 2026 05:26 AM IST

കെ.​ഡി. ലൈ​ജു ( ന​ടു​വി​ൽ), ശ്യാം​രാ​ജ് (ഇ​ട​ത്ത്), നി​ക്സ​ൺ (വ​ല​ത്ത്) എന്നിവർ.

പ​റ​വൂ​ര്‍: ല​ഹ​രി​ക്കെ​തി​രെ സ​ന്ദേ​ശ​വു​മാ​യി കൊ​ച്ചി മു​ത​ല്‍ ശ്രീ​ല​ങ്ക വ​രെ സൈ​ക്കി​ളി​ല്‍ സൗ​ഹൃ​ദ​യാ​ത്ര​ക്ക് ഒ​രു​ങ്ങി മൂ​വ​ര്‍ സം​ഘം. പ​റ​വൂ​ര്‍ പെ​രു​വാ​രം ത​ച്ച​ങ്ങാ​ട്ട് ശ്യാം ​രാ​ജ്, പെ​രു​മ്പ​ട​ന്ന കൊ​ച്ചു​പ​റ​മ്പ് കെ.​ഡി. ലൈ​ജു, നെ​ട്ടൂ​ര്‍ നെ​ടും​കു​ഴി നി​ക്‌​സ​ണ്‍ എ​ന്നി​വ​രാ​ണ് 2200 കി​ലോ​മീ​റ്റ​റോ​ളം സൈ​ക്കി​ളി​ല്‍ സൗ​ഹൃ​ദ സ​വാ​രി​ക്ക് ഒ​രു​ങ്ങു​ന്ന​ത്. ഇ​ന്നു​ച്ച​യ്ക്ക് 12ന് ​പ​റ​വൂ​രി​ല്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും.

ഇ​ടു​ക്കി, രാ​ജാ​ക്കാ​ട്, പൂ​പ്പാ​റ, ബോ​ഡി​മെ​ട്ട്, തേ​നി വ​ഴി നാ​ഗ​പ​ട്ട​ണ​ത്തെ​ത്തും. ഇ​വി​ടു​ന്ന് ക​പ്പ​ല്‍ മാ​ര്‍​ഗം ശ്രീ​ല​ങ്ക​യി​ലെ ക​ങ്കേ​ശു​പ​ട്ട​ണ​ത്ത് എ​ത്തി​ച്ചേ​രും. മു​ല്ല​ത്തീ​വ്, ജാ​ഫ്‌​ന വ​ഴി 24ന് ​കൊ​ളം​ബോ​യി​ലെ​ത്തും.

ഇ​വി​ടെ നി​ന്ന് സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി ശ്രീ​ല​ങ്ക​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ള്‍ സ​ഞ്ച​രി​ക്കാ​നാ​ണ് പ​രി​പാ​ടി. കു​റ​ഞ്ഞ​ത് 100 കി​ലോ​മീ​റ്റ​റോ​ളം ദി​വ​സ​വും സ​ഞ്ച​രി​ക്കും. സൗ​ഹൃ​ദ​സ​വാ​രി​യാ​യ​തി​നാ​ല്‍ ഉ​ച്ച​വെ​യി​ലും രാ​ത്രി​യു​ള്ള സ​ഞ്ചാ​ര​വു​മെ​ല്ലാം ഒ​ഴി​വാ​ക്കും.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up