x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ച്ചി​യി​ല്‍ മാ​മ്പ​ഴ​ക്കാ​ലം : മാം​ഗോ ഫെ​സ്റ്റി​ന് മ​റൈ​ൻ​ഡ്രൈ​വി​ൽ തു​ട​ക്കം


Published: June 21, 2026 05:29 AM IST | Updated: June 21, 2026 05:29 AM IST

അ​ഗ്രി​ക​ൾ​ച്ച​റ​ൽ പ്ര​മോ​ഷ​ണ​ൽ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മ​റൈ​ൻ​ഡ്രൈ​വ് ഹെ​ലി​പ്പാ​ഡ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച മാ​മ്പ​ഴ​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന-​വി​പ​ണ​ന മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്ത ന​ടി അ​ഞ്ജ

കൊ​ച്ചി: രു​ചി​യു​ടെ മാ​മ്പ​ഴ​ക്കാ​ല​ത്തി​ന് കൊ​ച്ചി​യി​ല്‍ തു​ട​ക്ക​മാ​യി. അ​ഗ്രി​ക​ൾ​ച്ച​റ​ൽ പ്ര​മോ​ഷ​ണ​ൽ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്ത്യ​യ്ക്ക​ക​ത്തും പു​റ​ത്തു​മു​ള്ള വ്യ​ത്യ​സ്ത ത​ര​ത്തി​ലു​ള്ള മാ​മ്പ​ഴ​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന-​വി​പ​ണ​ന മേ​ള മ​റൈ​ൻ​ഡ്രൈ​വ് ഹെ​ലി​പ്പാ​ഡ് ഗ്രൗ​ണ്ടി​ലാ​ണ് ന​ട​ക്കു​ന്ന​ത്. ന​ടി അ​ഞ്ജ​ന അ​പ്പു​ക്കു​ട്ട​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

മ​ല്‍​ഗൊ​വ, ച​ക്ക​ര​ക്ക​ട്ടി, തോ​ട്ടാ​പൂ​രി, ബം​ഗ​ന​പ്പ​ള്ളി, കാ​ട്ടു സു​ന്ദ​രി, നീ​ലം, അ​ൽ​ഫോ​ന്‍​സ, ക​ല്ലു​ക​ട്ടി തു​ട​ങ്ങി​യ പ​രി​ചി​ത ഇ​ന​ങ്ങ​ള്‍​ക്ക് പു​റ​മേ കേ​സ​ര്‍, റു​മാ​നി, ബോം​ബെ ഗ്രീ​ന്‍, ഹി​മ​സാ​ഗ​ര്‍, രാ​ജാ​പു​രി, ബ​ദാ​മി, ഹി​മ​യു​ദ്ധീ​ന്‍, ഒ​ലോ​ര്‍, സ​ഫെ​ധ, രാ​സ്പു​നി​യ, മ​ല്ലി​ക, ഹി​മാ​പ​സ​ത്ത്, അ​മ്ര​പാ​ലി, പൂ​രി, സി​ന്ധൂ​രി, നൗ​രാ​സ്, സു​വ​ര്‍​ണ​രേ​ഖ, അ​ല്‍ ബ​ദ്രി, ചു​ങ്കി​രി, ഗു​ലാ​ബ്ഖ​സ്, ല​ങ്ഗ്ര, ര​സൌ​സി, തം​ബൂ​ര്‍, ടോ​മി, റ്റെ​ലു​ര്‍ മ​സി​ന്‍, അ​ല്‍ സു​ഹാ​ന, മാ​തം​ഗി തു​ട​ങ്ങി 99 ത​രം മാ​മ്പ​ഴ​ങ്ങ​ളാ​ണ് പ്ര​ദ​ര്‍​ശ​ന​ത്തി​നു​ള്ള​ത്.

മ​ല​യാ​ളി​ക​ള്‍​ക്ക് പ​രി​ചി​ത​മ​ല്ലാ​ത്ത ഒ​ട്ടേ​റെ മാ​മ്പ​ഴ വി​ഭ​വ​ങ്ങ​ളും മേ​ള​യി​ലു​ണ്ട്. കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും വി​ള​ഞ്ഞ മാ​മ്പ​ഴ​ങ്ങ​ള്‍ പ്ര​കൃ​തി​ദ​ത്ത​മാ​യ രീ​തി​യി​ല്‍ പു​ഴു​പ്പി​ച്ചാ​ണ് മേ​ള​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത്.

ക​ൺ​സ്യൂ​മ​ർ ഫെ​സ്റ്റ്, ഫു​ഡ് ഫെ​സ്റ്റ്, പാ​യ​സ​മേ​ള, ഫ​ർ​ണി​ച്ച​ർ മേ​ള, ന​ഴ്സ​റി, കി​ഡ്സ് സോ​ൺ എ​ന്നി​വ​യും മാം​ഗോ ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യു​ണ്ട്. 30 രൂ​പ മു​ത​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ക​ഴി​യു​ന്ന ഡി​സ്കൗ​ണ്ട് മേ​ള​യും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്നു. മാ​മ്പ​ഴ മേ​ള ജൂ​ൺ 30ന് ​സ​മാ​പി​ക്കും. ഫെ​സ്റ്റി​ന്‍റെ സ​മ​യം രാ​വി​ലെ 11 മു​ത​ൽ രാ​ത്രി ഒ​ന്പ​തു വ​രെ​യാ​ണ്. മാ​മ്പ​ഴ തീ​റ്റ മ​ത്സ​രം, ഡ്രോ​യിം​ഗ് കോം​പ​റ്റീ​ഷ​ൻ, തേ​ങ്ങ ചി​ര​ണ്ട​ൽ മ​ത്സ​രം, കേ​ക്ക് മേ​ക്കിം​ഗ് ഷോ ​തു​ട​ങ്ങി​യ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ മ​ത്സ​ര​ങ്ങ​ളും ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up