x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ര്‍ ഇ​ടി​പ്പി​ച്ച​തു ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ മ​ര്‍​ദി​ച്ച സം​ഭ​വം: പ്ര​തി അ​റ​സ്റ്റി​ല്‍


Published: June 21, 2026 05:27 AM IST | Updated: June 21, 2026 05:27 AM IST

ന​ര്‍​ഫി​ദ്

കൊ​ച്ചി: ഐ-20 ​കാ​റി​ല്‍ ഥാ​ര്‍ ഇ​ടി​പ്പി​ച്ച​തു ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍. കു​ന്നം​കു​ളം സ്വ​ദേ​ശി ന​ര്‍​ഫാ​ദി(29)​നെ​യാ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് എ​സ്‌​ഐ ഒ.​എ​സ്. ഹ​രി​ശ​ങ്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 18ന് ​പു​ല​ര്‍​ച്ചെ ര​ണ്ടി​ന് ക​ലൂ​ര്‍ സ്റ്റേ​ഡി​യം ലി​ങ്ക് റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. ഥാ​ര്‍ ഓ​ടി​ച്ചി​രു​ന്ന​ത് ന​ര്‍​ഫാ​ദി​ന്‍റെ സു​ഹൃ​ത്താ​യി​രു​ന്നു. ഈ ​സ​മ​യം റോ​ഡി​ന്‍റെ വ​ട​ക്കു​വ​ശ​ത്തെ സ​ര്‍​വീ​സ് റോ​ഡി​ല്‍ നി​ന്ന് ക​യ​റു​ന്ന​തി​നാ​യി നി​ര്‍​ത്തി​യി​രു​ന്ന ഐ-20 ​കാ​റി​ന്‍റെ മു​ന്‍​വ​ശ​ത്ത് ഥാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

കാ​റി​ലു​ണ്ടാ​യി​രു​ന്ന എ​ള​മ​ക്ക​ര സ്വ​ദേ​ശി ഗോ​കു​ലും മൂ​ന്നു സു​ഹൃ​ത്തു​ക്ക​ളും ഇ​തി​നെ ചോ​ദ്യം ചെ​യ്ത​ശേ​ഷം പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച് ഇ​രു​കൂ​ട്ട​രും പി​രി​ഞ്ഞെ​ങ്കി​ലും ന​ര്‍​ഫാ​ദും സു​ഹൃ​ത്തും യു​വാ​ക്ക​ള്‍ തി​രി​ച്ചു​വ​രാ​നാ​യി അ​വി​ടെ കാ​ത്തു​കി​ട​ന്നു. യു​വാ​ക്ക​ളെ​ത്തി​യ​പ്പോ​ള്‍ ഥാ​ര്‍ ഡ്രൈ​വ​റാ​യി​രു​ന്ന ഒ​ന്നാം​പ്ര​തി ലി​വ​ര്‍​കൊ​ണ്ട് ഗോ​കു​ലി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഇ​യാ​ളു​ടെ ത​ല​യ്ക്കു പു​റ​കി​ല്‍ ആ​റ് സ്റ്റി​ച്ചു​ണ്ട്. സം​ഭ​വ​ശേ​ഷം പ്ര​തി​ക​ള്‍ അ​വി​ടെ നി​ന്ന് ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും ഥാ​റി​ന്‍റെ ന​മ്പ​ര്‍ പ്ലേ​റ്റ് പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. ഇ​ത് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ശ​നി​യാ​ഴ്ച ക്യൂ​ന്‍​സ് വാ​ക്‌​വേ​യി​ല്‍ നി​ന്ന് ന​ര്‍​ഫാ​ദ് അ​റ​സ്റ്റി​ലാ​യ​ത്. ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന ഒ​ന്നാം​പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ന​ര്‍​ഫാ​ദി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up