നിലമ്പൂരിൽ പിഎംഎസ്എ സഹകരണ ആശുപത്രിയുടെ ശിലാസ്ഥാപനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു.
നിലമ്പൂർ: നിലമ്പൂരിൽ പുതിയ സഹകരണ ആശുപത്രിക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ശിലാസ്ഥാപനം നടത്തി. പിഎംഎസ്എ മെമ്മോറിയൽ ജില്ലാ സഹകരണ ആശുപത്രിക്ക് കീഴിൽ മൾട്ടി സ്പെഷാലിറ്റി സൗകര്യങ്ങളോടെ 16 കോടി രൂപ ചെലവിലാണ് ജില്ലാ സഹകരണ ആശുപത്രിയുടെ നാലാമത് ബ്രാഞ്ച് നിലന്പൂരിൽ വരുന്നത്.
ചടങ്ങിൽ ജില്ലാ സഹകരണ ആശുപത്രി പ്രസിഡന്റ് കെ.പി.എ. മജീദ് അധ്യക്ഷത വഹിച്ചു. പ്രോജക്ട് ലോഞ്ചിംഗ് പി.വി. അബ്ദുൾ വഹാബ് എംപിയും ത്രീഡി ഇമേജിംഗ് റിലീസ് ആര്യാടൻ ഷൗക്കത്ത് എംഎൽഎയും നിർവഹിച്ചു.
മലപ്പുറം ജോയിന്റ് രജിസ്ട്രാർ റെനി ഏബ്രഹാം പ്രോജക്ട് പ്രൊപ്പോസൽ കൈമാറി. വി.എസ്. ജോയ് എംഎൽഎ, നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബോബി സി. മാന്പ്ര, നഗരസഭാ ഉപാധ്യക്ഷൻ ഷൗക്കത്തലി കൂമഞ്ചേരി, ജില്ലാ പഞ്ചായത്തംഗം എൻ.എ. കരീം,
പോത്തുകൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ. ജോസ്, മൂത്തേടം പഞ്ചായത്ത് ഉപാധ്യക്ഷൻ വി.പി. അബ്ദുറഹ്മാൻ, എടക്കര പഞ്ചായത്ത് ഉപാധ്യക്ഷൻ റസാഖ്, ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം തുടങ്ങിയവർ പങ്കെടുത്തു.
Tags : Local News Nattuvishesham Malappuram