x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​ന് 25 സെ​ന്‍റ് ഭൂ​മി കൈ​മാ​റി


Published: June 21, 2026 04:18 AM IST | Updated: June 21, 2026 04:18 AM IST

ഗ​വ. ആ​യൂ​ർ​വേ​ദ വി​ഷ​ചി​കി​ത്സാ ആ​ശു​പ​ത്രി​ക്ക് തു​വ​യൂ​ർ സൗ​ത്ത് ഗാ​ന്ധി സ്മാ​ര​ക ഗ്രാ​മ​സേ​വാ കേ​ന്ദ്രം സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ 25 സെ​ന്‍റ് സ്ഥ​ല​ത്തി​ന്‍റെ രേ​ഖ​ക​ൾ ഗ്രാ​മ​സേ​വാ കേ​ന്ദ്രം പ്ര​സി​

അ​ടൂ​ർ: തു​വ​യൂ​ർ തെ​ക്ക് മാ​ഞ്ഞാ​ലി​യി​ലെ ക​ണ്ണ​മ്പ​ളി​ൽ ഈ​ശ്വ​ര​ൻ നാ​യ​ർ മെ​മ്മോ​റി​യ​ൽ ഗ​വ.​ആ​യൂ​ർ​വേ​ദ വി​ഷ ചി​കി​ത്സാ ആ​ശു​പ​ത്രി​യ്ക്ക് 25 സെ​ന്‍റ് സ്ഥ​ലം കൂ​ടി സൗ​ജ​ന്യ​മാ​യി ല​ഭി​ച്ചു. തു​വ​യൂ​ർ സൗ​ത്ത് ഗാ​ന്ധി സ്മാ​ര​ക ഗ്രാ​മ സേ​വാ കേ​ന്ദ്ര​മാ​ണ് ആ​ശു​പ​ത്രി​യ്ക്ക് ന​ൽ​കി​യ​ത്. 27 വ​ർ​ഷം മു​ൻ​പ് തു​വ​യൂ​ർ സൗ​ത്ത് ഗാ​ന്ധി സ്മാ​ര​ക ഗ്രാ​മ സേ​വാ കേ​ന്ദ്രം ആ​ശു​പ​ത്രി​യ്ക്ക് സൗ​ജ​ന്യ​മാ​യി സ്ഥ​ലം ന​ൽ​കി​യി​ന്നു. ഇ​തു കൂ​ടാ​തെ​യാ​ണ് ഇ​പ്പോ​ൾ വീ​ണ്ടും സ്ഥ​ലം ന​ൽ​കി​യ​ത്.​

ഇ​പ്പോ​ൾ ന​ൽ​കി​യ വ​സ്തു​വി​ന്‍റെ പ്ര​മാ​ണ​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ക​ട​മ്പ​നാ​ട് സ​ബ് ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സി​ൽ പൂ​ർ​ത്തി​യാ​ക്കി. രേ​ഖ​ക​ൾ അ​ശു​പ​ത്രി​യ്ക്ക് വേ​ണ്ടി തു​വ​യൂ​ർ സൗ​ത്ത് ഗാ​ന്ധി സ്മാ​ര​ക ഗ്രാ​മ സേ​വാ കേ​ന്ദ്രം പ്ര​സി​ഡ​ന്‍റ് ഇ.​എ​ൻ. ഹ​രി​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി പ്രാ​ഫ.​ര​വീ​ന്ദ്ര​ക്കു​റു​പ്പ് എ​ന്നി​വ​ർ ക​ട​മ്പ​നാ​ട് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ.​ര​മാ​ദേ​വി​യ്ക്ക് കൈ​മാ​റി.

2026 ഫെ​ബ്രു​വ​രി​യി​ലാ​ണ് ആ​ശു​പ​ത്രി​യ്ക്ക് വ​സ്തു ന​ൽ​കാ​മെ​ന്ന​തി​നു​ള്ള സ​മ്മ​ത​പ​ത്രം ഗാ​ന്ധി​സ്മാ​ര​ക ഗ്രാ​മ​സേ​വ​കേ​ന്ദ്രം എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി സ​ർ​ക്കാ​രി​ന് ന​ൽ​കി​യ​ത്. 1999 ഫെ​ബ്രു​വ​രി 19- നാ​ണ് 15 സെ​ന്‍റ് ഭൂ​മി ആ​ശു​പ​ത്രി​യു​ടെ ന​ട​ത്തി​പ്പി​നാ​യി സ​ർ​വോ​ദ​യ സം​ഘം സ​ർ​ക്കാ​രി​ന് ആ​ദ്യം ന​ൽ​കു​ന്ന​ത്. പി​ന്നീ​ട് പ​ല​പ്പോ​ഴാ​യി കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ൾ ന​ൽ​കി. ക​ണ്ണ​മ്പ​ളി​ൽ ഈ​ശ്വ​ര​ൻ നാ​യ​ർ മെ​മ്മോ​റി​യ​ൽ ഗ​വ.​ആ​യൂ​ർ​വേ​ദ വി​ഷ ചി​കി​ത്സാ ആ​ശു​പ​ത്രി എ​ന്നാ​ണ് ഈ ​ആ​ശു​പ​ത്രി​യു​ടെ പേ​ര്.

നാ​ട്ടി​ലെ വി​ഷ വൈ​ദ്യ​ന്‍റെ സ്മ​ര​ണ​ക്ക് മ​ക​ൻ നാ​രാ​യ​ണ​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​വോ​ദ​യ സം​ഘം സ​ർ​ക്കാ​രി​ന് വി​ട്ട് ന​ൽ​കി​യ സ്ഥ​ല​വും കെ​ട്ടി​ട​വു​മാ​ണ് നി​ല​വി​ൽ ആ​യൂ​ർ​വേ​ദ ആ​ശു​പ​ത്രി നി​ൽ​ക്കു​ന്നി​ടം. മു​ൻ ക​ട​മ്പ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ, ഗ​വ.​ആ​യൂ​ർ​വേ​ദ ആ​ശു​പ​ത്രി ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ.​കൃ​ഷ്ണ​കു​മാ​ർ, ഡോ.​ഗം​ഗ​പ്ര​സാ​ദ്, സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് ആ​ർ.​എ​സ്.​കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​രും രേ​ഖ​ക​ൾ കൈ​മാ​റു​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up