കോഴഞ്ചേരി: സംസ്ഥാന ബജറ്റിൽ ആറന്മുള പള്ളിയോടങ്ങള്‍ക്ക് 15,000രൂപ വാര്‍ഷിക ഗ്രാന്റായി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി പളളിയോട സേവ സംഘം പ്രസിഡന്റ് കെ.വി.സാംബദേവന്‍ പറഞ്ഞു.
പതിനായിരം രൂപയില്‍ നിന്ന് 25,000 രൂപയായി വർധിപ്പിക്കണമെന്നാണ് പള്ളിയോട സേവാ സംഘം ആവശ്യപ്പെട്ടിരുന്നത്. അടുത്ത ബജറ്റിൽ ഇതു സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ആറന്മുള കണ്ണാടി എക്സിബിഷന് സെന്ററിന് ഒരു കോടി രൂപ അനുവദിച്ചതും സ്വാഗതാർഹമാണ്.
ആറന്മുള പൈതൃക ഗ്രാമത്തെ ലോക പ്രശസ്തമാക്കിയ പ്രധാന കരകൗശല ഉത്പന്നമാണ് ആറന്മുള കണ്ണാടി. പ്രത്യേക ലോഹക്കൂട്ടില്‍ നിര്‍മിക്കുന്ന ആറന്മുള കണ്ണാടിയുടെ ആവിര്‍ഭാവത്തിന് 2000 വര്‍ഷത്തോളം പഴക്കമുണ്ട്. ആറന്മുള പാര്‍ഥസാരഥി ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് നില്ക്കുന്ന വിശ്വകര്‍മ കുടുംബങ്ങളാണ് ഇപ്പോഴും പരമ്പരാഗതമായി ആറന്മുള കണ്ണാടി നിര്‍മിക്കുന്നത് .
കണ്ണാടി നിർമാണം സര്‍ക്കാര്‍ സഹായത്തോടെ തുടരാനും കണ്ണാടി നിര്‍മാണ ശാലകളെ സംരക്ഷിക്കാനും സര്‍ക്കാര്‍ പുതിയ പദ്ധതി കൊണ്ടു വരണമെന്നാവശ്യപ്പെട്ട് അബിന്‍ വര്‍ക്കി എംഎല്‍എ മുഖേന സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നതായി ആറന്മുള കണ്ണാടി നിര്‍മാണ യൂണിറ്റ് ഭാരവാഹിയായ മുരുകന് ആചാരി പറഞ്ഞു.
Tags : Local News Nattuvishesham Pathanamthitta