x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ലോ​ഹി വ​ർ​ഷി​പ്പ് സെ​ന്‍റ​റി​ലെ പീ​ഡ​നം: മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ


Published: June 21, 2026 04:19 AM IST | Updated: June 21, 2026 04:19 AM IST

പ​ത്ത​നം​തി​ട്ട: ഓ​മ​ല്ലൂ​ർ ഊ​ന്നു​ക​ല്ല് എ​ലോ​ഹി വ​ർ​ഷി​പ്പ് സെ​ന്‍റ​റി​ൽ താ​മ​സി​ച്ചു പ​ഠി​ച്ചു​വ​ന്നി​രു​ന്ന കു​ട്ടി​ക​ളെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ മൂ​ന്നു പേ​രെ ഇ​ല​വും​തി​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഓ​മ​ല്ലൂ​ർ ചെ​ന്നീ​ർ​ക്ക​ര മു​ട്ട​ത്തു​കോ​ണം സ്വ​ദേ​ശി പു​ല്ലാ​മ​ല ഇ​രു​ന്ന കു​ഴി​ക്ക​ൽ പു​തു​വേ​ലി​ൽ റെ​ജി സോ​ള​മ​ൻ (42) , പ​ത്ത​നം​തി​ട്ട പ്ര​മാ​ടം മ​ല്ല​ശ്ശേ​രി വ​ട്ട​ക്കു​ള​ഞ്ഞി ച​രി​വ് കാ​ലാ​യി​ൽ ബെ​ന്നി ബാ​ബു (38) , കൊ​ല്ലം പൂ​യ​പ്പ​ള്ളി കാ​റ്റാ​ടി മ​രു​ത​മ​ൺ​പ​ള്ളി എ​ന്ന സ്ഥ​ല​ത്ത് ബി​ജോ ഭാ​വ​ന​ത്തി​ൽ സി​ജോ കു​ഞ്ഞു​മോ​ൻ (34) എ​ന്നി​വ​രെ​യാ​ണ് ഇ​ല​വും​തി​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ടു​ക്കി അ​മ്പ​ല​മേ​ട് സ്വ​ദേ​ശി​യാ​യ 17 കാ​ര​നെ അ​തി​ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച കേ​സി​ൽ ഇ​വ​രെ പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഈ ​കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തി​നു​ശേ​ഷം എ​രു​മേ​ലി സ്വ​ദേ​ശി​യാ​യ 15 കാ​ര​നെ 2025 ഡി​സം​ബ​ർ മാ​സം മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് പ​ല​ത​വ​ണ ഉ​പ​ദ്ര​വി​ച്ച​താ​യി പ​രാ​തി വ​രി​ക​യും ഇ​തി​ലും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ഇ​പ്പോ​ൾ അ​റ​സ്റ്റി​ലാ​യ മൂ​ന്നു​പേ​ർ ത​ന്നെ​യാ​ണ് ആ ​കേ​സി​ലും പ്ര​തി​ക​ൾ ആ​യി​ട്ടു​ള്ള​ത്. പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ​ന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ച് പ്ര​തി​ക​ൾ​ക്കാ​യി ഊ​ർ​ജ്ജി​ത​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

അ​ന്വേ​ഷ​ണ​ത്തി​നി​ടെ ഇ​ന്ന് പ​ത്ത​നം​തി​ട്ട പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് വ​ച്ച് മൂ​ന്നു പ്ര​തി​ക​ളെ​യും ഇ​ല​വും​തി​ട്ട പോ​ലീ​സ് പി​ടി​കൂ​ടി. ഇ​ല​വും​തി​ട്ട പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​നീ​ഷ് ക​രിം, എ​സ്ഐ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ട​ങ്ങി​യ അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ ഇ​ന്ന് മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കും.

അ​ന്തേ​വാ​സി​ക​ളെ നീ​ക്കി

പ​രാ​തി​ക​ളെ തു​ട​ർ​ന്ന് ചെ​ന്നീ​ർ​ക്ക​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്നേ​ഹ ത​ണ​ൽ ഓ​ൾ​ഡേ​ജ് ഹോ​മി​ലെ അ​ന്തേ​വാ​സി​ക​ളെ വി​വി​ധ ഓ​ൾ​ഡേ​ജ് ഹോ​മി​ലേ​ക്ക് മാ​റ്റി​യ​താ​യി ചെ​ന്നീ​ർ​ക്ക​ര ഗ്രാ​മ പ​ഞ്ചാ​യ​ത്ത്, പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​മോ​ൾ കോ​ശി പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

അ​ന്തേ​വാ​സി​ക​ളി​ൽ നി​ന്ന് ല​ഭി​ച്ച പ​രാ​തി​യ​നു​സ​രി​ച്ച് സാ​മൂ​ഹ്യ നീ​തി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ക​ള​ക്ട​റു​മാ​ണ് അ​വി​ടു​ത്തെ ആ​ളു​ക​ളെ വി​വി​ധ ഓ​ൾ​ഡേ​ജ് ഹോ​മി​ലേ​ക്ക് മാ​റ്റി​യ​ത്. അ​തി​നു ശേ​ഷം സ്ഥാ​പ​നം പൂ​ട്ടി താ​ക്കോ​ൽ ത​ന്‍റെ കൈ​വ​ശം വ​യ്ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഇ​വി​ട​ത്തെ​സാ​ധ​ന​ങ്ങ​ൾ മാ​റ്റ​ണ​മെ​ങ്കി​ൽ ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട പാ​സ്റ്റ​ർ വ​ര​ണ​മെ​ന്നും അ​റി​യി​ച്ചി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് പാ​സ്റ്റ​ർ വ​രി​ക​യും സം​സാ​രി​ച്ച​തി​നു ശേ​ഷം പാ​സ്റ്റ​റു​മാ​യി ഓ​ൾ​ഡേ​ജ് ഹോ​മി​ൽ എ​ത്തി. അ​വ​ർ​ക്ക് വ​ള​രെ അ​ത്യാ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ മാ​ത്രം അ​വി​ടെ നി​ന്ന് എ​ടു​ത്തു​കൊ​ണ്ട് പോ​യി. എ​ന്നാ​ൽ ഒ​രു ഓ​ൺ​ലൈ​ൻ മീ​ഡി​യ​യി​ലൂ​ടെ പാ​സ്റ്റ​റെ പ​ഞ്ചാ​യ​ത്ത്പ്ര​സി​ഡ​ന്‍റ് സം​ര​ക്ഷി​ക്കു​ന്ന​താ​യി വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യു​ണ്ടാ​യി. ഇ​ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ന്ന​താ​യും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

ക്രൂ​ര പീ​ഡ​ന​ങ്ങ​ൾ പു​റ​ത്ത്

ഓ​മ​ല്ലൂ​ർ എ​ലോ​ഹി ഗ്ലോ​ബ​ൽ വ​ർ​ഷി​പ്പ് സെ​ന്‍റ​റി​ന്‍റെ ചെ​ന്നീ​ർ​ക്ക​ര​യി​ലു​ള്ള സ്നേ​ഹ ത​ണ​ൽ വൃ​ദ്ധ​സ​ദ​ന​ത്തി​ൽ ന​ട​ന്ന​ത് ക്രൂ​ര പീ​ഡ​ന​ങ്ങ​ൾ . അ​ണ​ക്ക​ര സ്വ​ദേ​ശി​യാ​യ 17 കാ​ര​നെ ജീ​വ​ന​ക്കാ​ർ ചേ​ർ​ന്ന് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്താ​യ​ത്. ഇ​വി​ടു​ത്തെ ചി​ല മു​ൻ ജീ​വ​ന​ക്കാ​രും അ​ന്തേ​വാ​സി​ക​ളും തെ​ളി​വു​ക​ൾ സ​ഹി​തം പ​രാ​തി​ക​ളു​മാ​യി മു​ന്നോ​ട്ടു വ​ന്നു തു​ട​ങ്ങി.

ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന കൂ​ടു​ത​ൽ കു​ട്ടി​ക​ളും ശാ​രീ​രി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​താ​യി പ​റ​യു​ന്നു. പ്രാ​യ​മാ​യ ചി​ല​രി​ൽ നി​ന്നും​പ​ണം വാ​ങ്ങി​യും ഇ​വി​ടെ താ​മ​സി​പ്പി​ച്ചി​രു​ന്നു. അ​വ​രോ​ടും മോ​ശ​മാ​യാ​ണ് പെ​രു​മാ​റി​യ​ത്. പ​രാ​തി​ക​ളെ തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് സ്ഥാ​പ​നം അ​ട​ച്ചു പൂ​ട്ടി. 21 ഓ​ളം പേ​ർ ഇ​വി​ടെ ക​ഴി​ഞ്ഞി​രു​ന്നു. അ​വ​രെ​യെ​ല്ലാം ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ സെ​ന്‍റ​റു​ക​ളി​ലേ​ക്ക് മാ​റ്റി. സ്ഥാ​പ​ന ന​ട​ത്തി​പ്പു​കാ​ര​ൻ പാ​സ്റ്റ​ർ ബി​നു വാ​ഴ​മു​ട്ടം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​ട്ടും പോ​ലീ​സ് ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ചി​ട്ടി​ല്ല .

വൃ​ദ്ധ​സ​ദ​ന​ത്തി​ലെ പീ​ഡ​ന​ങ്ങ​ളെ​ക്കു​റി​ച്ച് മു​ൻ ജീ​വ​ന​ക്കാ​രി​ൽ ചി​ല​ർ തു​റ​ന്നു പ​റ​ഞ്ഞു തു​ട​ങ്ങി. കു​ട്ടി​ക​ളെ മാ​ത്ര​മ​ല്ല, മു​തി​ർ​ന്ന​വ​രെ​യും മ​ർ​ദി​ക്കു​മാ​യി​രു​ന്നു​വെ​ന്നും ന​ല്ല ഭ​ക്ഷ​ണ​മോ മ​രു​ന്നോ ആ​ർ​ക്കും ന​ൽ​കി​യി​രു​ന്നി​ല്ലെ​ന്നും മു​ൻ ജീ​വ​ന​ക്കാ​രി വെ​ളി​പ്പെ​ടു​ത്തി.

 

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up