ചുങ്കപ്പാറ മഹാത്മാഗ്രന്ഥശാലയും സിഎംഎസ് എല്‍പി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച വായനപക്ഷാചരണ പരിപാടികൾ മുൻ എംഎൽഎ പ്രമോദ് നാരായൺ ഉദ്ഘാടനം ചെയ്യുന്നു.
ചുങ്കപ്പാറ: കുട്ടികളില്‍ ചെറുപ്പം മുതല്ക്കേ വായനശീലം വളര്‍ത്തിയെടുക്കേണ്ടത് അവരുടെ ബൗദ്ധികവും മാനസികവുമായ വികാസത്തിന് അനിവാര്യമാണെന്ന് മുന്‍ എംഎല്‍എ പ്രമോദ് നാരായൺ. ചുങ്കപ്പാറ മഹാത്മാ ഗ്രന്ഥശാലയും സിഎംഎസ് എല്‍പി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച വായനപക്ഷാചരണ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡിജിറ്റല്‍ യുഗത്തില്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് പിന്നാലെ പോകുന്ന പുതുതലമുറയെ പുസ്തകങ്ങളുടെ ലോകത്തേക്ക് തിരികെ കൊണ്ടുവരേണ്ടതുണ്ട്. വായന ചിന്താശേഷിയും ഭാവനയും വര്‍ധിപ്പിക്കും.
നല്ല തലമുറയെ വാര്‍ത്തെടുക്കാന്‍ വായനശാലകള്‍ക്കും വിദ്യാലയങ്ങള്‍ക്കും വലിയ പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രന്ഥശാലാ പ്രസിഡന്റ് അനീഷ് ചുങ്കപ്പാറ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്തംഗം ജോസഫ് പുത്തന്‍പുരയ്ക്കല്‍,പ്രഥമധ്യാപിക പി.സി കുഞ്ഞുമോള്‍,ഗ്രന്ഥശാലാ സെക്രട്ടറി അസീസ് റാവുത്തർ,നജീബ് കോട്ടാങ്ങല്‍,വി.എസ് ശശിധരന് നായർ,ബബിത,അശ്വതി വി.നായര്‍,സജിതാ ബീവി,അഷിതാ പി.എം,രശ്മി ആർ.നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Pathanamthitta