x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക​ക​പ്പ് ആ​വേ​ശ​ത്തി​നൊ​പ്പം തൂ​ഫാ​ൻ പ്ര​ചാ​ര​ണ​വും


Published: June 21, 2026 04:27 AM IST | Updated: June 21, 2026 04:27 AM IST

ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ പ്ര​ചാ​ര​ണാ​ർ​ഥം ളാ​ഹ​യി​ൽ ന​ട​ത്തി​യ തൂ​ഫാ​ൻ കി​ക്കിൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രും പ​ങ്കാ​ളി​ക​ളാ​യ​പ്പോ​ൾ.

പ​ത്ത​നം​തി​ട്ട: ജി​ല്ലാ സ്പോ​ർ​ട് കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫു​ട്ബോ​ൾ ലോ​കക​പ്പി​ന്‍റെ ആ​വേ​ശ​ത്തോ​ടൊ​പ്പം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ല​ഹ​രിവി​രു​ദ്ധ കാ​ന്പെ​യി​ൻ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ്ര​ചാ​ര​ണ​വും ഉ​ൾ​പ്പെ​ടു​ത്തി ജി​ല്ല​യി​ലു​ട​നീ​ളം ന​ട​ത്തി​വ​രു​ന്ന തൂ​ഫാ​ൻ കി​ക്ക് ഹി​റ്റാ​യി. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി കി​ക്ക് എ​ടു​ത്ത​ത്.

പ​മ്പ​യി​ൽനി​ന്നാരം​ഭി​ച്ച് കൊ​ടു​മ​ണ്ണി​ൽ എ​ത്തി​ച്ചേ​ർ​ന്ന വാ​ഹ​നപ്ര​ചാ​ര​ണ വ​ൺ ബി​ല്യ​ൺ ഗോ​ൾ പ​രി​പാ​ടി നി​ല​യ്ക്ക​ൽ അ​ട്ട​ത്തോ​ട് ട്രൈ​ബ​ൽ സ്കൂ​ളി​ൽനി​ന്നാ​രം​ഭി​ച്ച് വി​വി​ധ സ്കൂ​ളു​ക​ൾ, പൊ​തു​സ്ഥ​ല​ങ്ങ​ൾ, ആ​ദി​വാ​സി ഊ​രു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി പോ​ലീ​സ് സേ​ന, പൊ​തു​ജ​ന​ങ്ങ​ൾ, ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ എ​ന്നി​ങ്ങ​നെ വി​വി​ധ മേ​ഖ​ല​ക​ളി​ൽനി​ന്നു​ള്ള​വ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പ്ര​ചാ​ര​ണയാ​ത്ര ന​ട​ന്ന​ത്.

തൂ​ഫാ​ൻ കി​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ൻ ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​ന്‍റെ ഗോ​ൾ കീ​പ്പ​ർ കെ.​ടി.ചാ​ക്കോ നി​ർ​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൂ​ഫാ​ൻ കി​ക്കി​ന് സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ​കു​മാ​ർ ഫു​ട്ബോ​ൾ കൈ​മാ​റി.

സെ​ക്ര​ട്ട​റി അ​മ​ൽ​ജി​ത്ത്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഗി​രീ​ഷ്, വ​ടം​വ​ലി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​ദാ​സ്, റോ​ബി​ൻ വി​ള​വി​നാ​ൽ, ജ​ഗ​ദീ​ഷ് ആ​ർ. കൃ​ഷ്ണ​ൻ, ഉ​മേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സ​മാ​പ​ന സ​മ്മേ​ള​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ സി​ന്ധു അ​നി​ൽ നി​ർ​വ​ഹി​ച്ചു. പ​ത്ത​നം​തി​ട്ട മാ​ർ​ത്തോ​മ്മാ സ്കൂ​ളി​ൽ ന​ട​ന്ന തൂ​ഫാ​ൻ കി​ക്കി​ൽ സ്കൂ​ളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥിക​ളും പ​ങ്കാ​ളി​ക​ളാ​യി.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up