ഇരിട്ടി: സ്വന്തം മൊബൈലിൽ ഫോൺ നമ്പർ ഉപയോഗിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സെൽഫ് എന്യൂമറേഷൻ നടത്തി ദേശീയ സെൻസസ് പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു.
എന്യുമറേറ്റർമാരുടെ സഹായമില്ലതെ സെൻസസ് പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പൂർണ പങ്കാളിത്തം ഉറപ്പാക്കുന്നതിനാണ് സെൽഫ് എന്യൂമറേഷൻ പ്രേത്സാഹിപ്പിക്കുന്നത്. ഡിജിറ്റലൈസേഷൻ മേഖലയിലെ വളർച്ചയും പങ്കാളിത്തവും ഉറപ്പാക്കലും കൂടിയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. വെബ്സൈറ്റിലൂടെ ഐഡിയും പാസ്വേഡും ഉപയോഗിച്ച് കുടുംബവിവരങ്ങൾ ഇതിലൂടെ സമർപ്പിക്കാം.
മന്ത്രി സണ്ണി ജോസഫിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ സെൻസസ് സ്ഥിതി വിവരക്കണക്ക് ഇൻവിജിലേറ്റർ കെ. വിജുല മന്ത്രിയുടെ വ്യക്തിഗത വിവരങ്ങൾ രേഖപ്പെടുത്തി.
ജില്ലാ പഞ്ചായത്തംഗം ജെയ്സൺ കാരക്കാട്ട്, ഇരിട്ടി തഹസിൽദാർ എസ്. മഞ്ജു, ഹെഡ് ക്വാട്ടേഴ്സ് തഹസിൽദാർ ജോമോൻ മാത്യു, പായം വില്ലേജ് ഓഫീസർ ആർ.പി. പ്രമോദ്, ക്ലാർക്ക് കെ. അഭിഷേക്, സിബിൻ സബാസ്റ്റ്യൻ എന്നിവരും സംബന്ധിച്ചു.
Tags : Census Nattuvishesham Distric News