കേളകം: വിവിധ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച വ്യക്തികളെയും വിദ്യാർഥികളെയും ആദരിക്കുന്നതിനായി കേളകം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച "എക്സലൻസ് അവാർഡ്-2026' മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്ത് അവാർഡുകൾ വിതരണം ചെയ്തു. വിദ്യാഭ്യാസം, ഗവേഷണം, അക്കാദമിക മികവ് തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചവരെ ആദരിക്കുന്നതിലൂടെ സമൂഹത്തിന് മാതൃക സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജയ്സൺ കാരക്കാട്ട്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ചാക്കോ, പഞ്ചായത്ത് സെക്രട്ടറി പി. മായ, സ്ഥിരം സമിതി അധ്യക്ഷരായ അബ്ദുൾ സലാം, സുനിത രാജു, ഷിജി സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്ത് അംഗങ്ങളായ എസ്.ടി. രാജേന്ദ്രൻ, മൈഥിലി രമണൻ, ബിനു ഏടാൻ, ജെയ്മോൻ കൊച്ചറക്കൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സന്തോഷ് ജോസഫ്, കെ.പി. ഷാജി, ജോസഫ് പാമ്പാടി, യൂസഫ് എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയ വ്യക്തികളെയും പഞ്ചായത്തിന്റെ പരിധിയിലുള്ള വിവിധ സ്കൂളുകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയും ആദരിച്ചു.
Tags : Excellence Award Nattuvishesham Distric News