x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ട്ടി​യൂ​ർ വൈ​ശാ​ഖ മ​ഹോ​ത്സ​വം: കു​രു​ക്കി​ൽ വി​യ​ർ​ത്ത് ഭ​ക്ത​ജ​നം


Published: June 21, 2026 03:04 AM IST | Updated: June 21, 2026 03:04 AM IST

കൊ​ട്ടി​യൂ​ർ: വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ കൊ​ട്ടി​യൂ​രി​ലേ​ക്ക് ഭ​ക്ത​ർ ഒ​ഴു​കി​യെ ത്തി​യ​തോ​ടെ മ​ല​യോ​ര മേ​ഖ​ല​യാ​കെ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ അ​ക​പ്പെ​ട്ടു. വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര കാ​ര​ണം കൊ​ട്ടി​യൂ​ർ, കേ​ള​കം, പേ​രാ​വൂ​ർ, ക​ണി​ച്ചാ​ർ, കോ​ള​യാ​ട് മേ​ഖ​ല​ക​ളി​ലെ റോ​ഡു​ക​ൾ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ നി​ശ്ച​ല​മാ​യി.

നെടുംപൊ​യി​ൽ ചു​രം മു​ത​ൽ കൊ​ട്ടി​യൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡി​ൽ കി​ലോ​മീ​റ്റ​റു​ക​ളോ​ളം വാ​ഹ​ന നി​ര രൂ​പ​പ്പെ​ട്ടു. കോ​ള​യാ​ട് മു​ത​ൽ പേ​രാ​വൂ​ർ വ​രെ​യും കൊ​ള​ക്കാ​ട് മു​ത​ൽ കേ​ള​കം വ​രെ​യും പേ​രാ​വൂ​ർ മു​ത​ൽ കേ​ള​കം വ​രെ​യു​ള്ള പ്ര​ധാ​ന പാ​ത​ക​ളി​ലും സ​മാ​ന്ത​ര റോ​ഡു​ക​ളി​ലും ഗ​താ​ഗ​ത ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം ഒ​രി​ഞ്ച് പോ​ലും മു​ന്നോ​ട്ട് നീ​ങ്ങാ​ൻ ക​ഴി​യാ​തെ കു​ടു​ങ്ങി​ക്കി​ട​ന്നു.

കൊ​ട്ടി​യൂ​ർ നീ​ണ്ടു​നോ​ക്കി ടൗ​ൺ മു​ത​ൽ ക്ഷേ​ത്ര​പ​രി​സ​രം വ​രെ ഒ​രു വാ​ഹ​ന​ത്തി​ന് പോ​ലും എ​ളു​പ്പ​ത്തി​ൽ സ​ഞ്ച​രി​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യി. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ, ബ​സു​ക​ൾ, ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ അ​മി​ത തി​ര​ക്കാ​ണ് സ്ഥി​തി കൂ​ടു​ത​ൽ വ​ഷ​ളാ​ക്കി​യ​ത്. കു​രു​ക്കി​ൽ​പ്പെ​ട്ട നി​ര​വ​ധി ഭ​ക്ത​ർ​ക്ക് മ​ണി​ക്കൂ​റു​ക​ളോ​ളം വാ​ഹ​ന​ങ്ങ​ളി​ൽ ത​ന്നെ ക​ഴി​യേ​ണ്ടി വ​ന്നു.

കൊ​ട്ടി​യൂ​രി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ മ​റ്റു പ​ല ഭാ​ഗ​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് പി​ടി​ച്ചി​ടു​ക​യായിരു​ന്നു​വെ​ന്നും പ​റ​യു​ന്നു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ന​ട​പ്പാ​ക്കി​യ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഇ​ത്ത​വ​ണ ഒ​രു​ക്കാ​തി​രു​ന്ന​താ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് ഭ​ക്ത​രും നാ​ട്ടു​കാ​രും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ക​ഴി​ഞ്ഞയാഴ്ച വ​ലി​യ ബ​സു​ക​ളും മ​റ്റും കേ​ള​ക​ത്ത് പാ​ർ​ക്ക് ചെ​യ്യി​ച്ച് അ​വി​ടെ നി​ന്ന് കെ​എ​സ്ആ​ർ​ടി​സി യു​ടെ പ്ര​ത്യേ​ക ഷ​ട്ടി​ൽ സ​ർ​വീ​സു​ക​ൾ വ​ഴി ഭ​ക്ത​രെ കൊ​ട്ടി​യൂ​രി​ലേ​ക്ക് എ​ത്തി​ച്ചി​രു​ന്ന​തും ഗ​താ​ഗ​തക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ ഏ​റെ സ​ഹാ​യ​ക​മാ​യി​രു​ന്നു.

എ​ന്നാ​ൽ ഇ​ത്ത​വ​ണ സ​മാ​ന​മാ​യ സം​വി​ധാ​നം ഒ​രു​ക്കാ​ത്ത​തും വാ​ഹ​ന നി​യ​ന്ത്ര​ണ​ത്തി​ൽ വേ​ണ്ട​ത്ര മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കാ​ത്ത​തും വ​ലി​യ വീ​ഴ്ച​യാ​യെ​ന്നാ​ണ് പൊ​തു​വാ​യ വി​മ​ർ​ശ​നം.
ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​വ് പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ട്ടും അ​തി​ന​നു​സ​രി​ച്ചു​ള്ള ട്രാ​ഫി​ക് മാ​നേ​ജ്മെ​ന്‍റ്ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ അ​ധി​കൃ​ത​ർ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്.
കൊ​ട്ടി​യൂ​ർ മ​ഹോ​ത്സ​വ​ത്തി​ന്‍റെ പ്ര​ധാ​ന ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​വും പാ​ർ​ക്കിം​ഗ് സം​വി​ധാ​ന​ങ്ങ​ളും ഷ​ട്ടി​ൽ സ​ർ​വീ​സു​ക​ളും ഏ​ർ​പ്പെ​ടു​ത്തി ഭ​ക്ത​ർ​ക്ക് സു​ഗ​മ​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Tags : Kottiyur Vaishakh festival Nattuvishesham Distric News

Recent News

Corehub Up