കൊട്ടിയൂർ: സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ കൊട്ടിയൂരില്‍ ദര്‍ശനം നടത്തി. ശനിയാഴ്ച്ച ഉച്ചയോടെ കൊട്ടിയൂർ അക്കരെ സന്നിധിയിൽ എത്തിയ അദ്ദേഹത്തേയും കുടുംബത്തെയും ദേവസ്വം അധികൃതർ സ്വീകരിച്ചു. ഭക്തജനങ്ങള്‍ക്ക് സുരക്ഷയും ട്രാഫിക്ക് ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൽ, കൊട്ടിയൂർ സ്പെഷൽ എസ്പി കിരൺ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
Tags : DGP Nattuvishesham Distric News