x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ഗെ​ല്ല ആ​ശ​ങ്ക ഉ​യ​രു​ന്നു; ഒ​രാ​ഴ്ച​യ്ക്കി​ടെ 11 രോ​ഗി​ക​ൾ


Published: June 21, 2026 01:38 AM IST | Updated: June 21, 2026 01:38 AM IST

തൃ​ശൂ​ർ/പഴയന്നൂർ: ഇ​ന്ന​ലെ ചേ​ല​ക്ക​ര​യി​ൽ മൂ​ന്നു​വ​യ​സു​ള്ള കു​ട്ടി​ക്കു​കൂ​ടി ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ച​തോ​ടെ തൃ​ശൂ​രി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം പ​തി​നൊ​ന്നാ​യി. ഈ​മാ​സം 13 നു ​വ​ട​ക്കാ​ഞ്ചേ​രി​യി​ലെ ര​ണ്ടു കു​ട്ടി​ക​ൾ​ക്കാ​ണ് ആ​ദ്യ​മാ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​ർ​ന്നു. ഷി​ഗെ​ല്ല ബാ​ധി​ച്ച് ഒ​രാ​ൾ മ​ര​ണ​പ്പെ​ട്ട​തും ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

വ​യ​റി​ള​ക്ക​ത്തെ​തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ചേ​ല​ക്ക​ര സ്വ​ദേ​ശി​യാ​യ മൂ​ന്നു​വ​യ​സു​കാ​രി. തു​ട​ർ​ന്നു​ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഷി​ഗെ​ല്ല​യാ​ണ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചു​വ​രു​ന്നു.

ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും​പേ​ർ​ക്ക് ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. കൊ​ട​ക​ര​യി​ൽ 43 കാ​ര​നാ​ണ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം ചെ​റു​തു​രു​ത്തി​യി​ൽ മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​കൂ​ടി രോ​ഗം ക​ണ്ടെ​ത്തി​യി​രു​ന്നു. ഒ​രു വീ​ട്ടി​ലെ പ​ന്ത്ര​ണ്ടും എ​ട്ടും നാ​ലും വ​യ​സു​ള്ള മൂ​ന്നു പെ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ർ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആ​രോ​ഗ്യ​വ​കു​പ്പ് ജാ​ഗ്ര​ത ശ​ക്ത​മാ​ക്കി​യെ​ങ്കി​ലും ജി​ല്ല​യി​ൽ പ​ല​യി​ട​ത്തും രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തു തി​രി​ച്ച​ടി​യാ​ണ്.

ഇ​തോ​ടൊ​പ്പം ഡെ​ങ്കി​പ്പ​നി​യും വ​ർ​ധി​ക്കു​ന്ന​തോ​ടെ ആ​രോ​ഗ്യ​വ​കു​പ്പി​നെ​തി​രേ​യും കോ​ർ​പ​റേ​ഷ​നെ​തി​രേ​യും ജ​ന​ങ്ങ​ളു​ടെ പ​രാ​തി​യും ഉ​യ​രു​ന്നു​ണ്ട്. പ​ക​ർ​ച്ച​വ്യാ​ധി​പ്ര​തി​രോ​ധ​വും ബോ​ധ​വ​ത്ക​ര​ണ​വും മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ​വും ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ ക്ലീ​ൻ കേ​ര​ള​യും ഫ​ല​പ്ര​ദ​മാ​യി​ല്ലെ​ന്നാ​ണ് പ​രാ​തി.

2022 ലാ​ണ് ജി​ല്ല​യി​ൽ ഷി​ഗെ​ല്ല റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 2022ലും 23​ലും ര​ണ്ടു​പേ​ർ​ക്കു രോ​ഗ​ബാ​ധ​യു​ണ്ടാ​യി. 2024ൽ ​ആ​റു​പേ​ർ​ക്ക് ഷി​ഗെ​ല്ല ബാ​ധി​ച്ച​താ​ണ് ഇ​തി​നു​മു​ന്പു​ള്ള വ​ലി​യ രോ​ഗ​വ്യാ​പ​നം.

Tags : ഷി​ഗെ​ല്ല

Recent News

Corehub Up