തൃശൂർ: പൂങ്കുന്നം എംഎൽഎ റോഡിലുള്ള പാറമേക്കാവ് വിദ്യാമന്ദിർ സ്കൂളിൽ മോഷണം. നാലുലക്ഷം രൂപ നഷ്ടപ്പെട്ടു. ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന പണമാണു നഷ്ടപ്പെട്ടത്. കഴിഞ്ഞദിവസം രാവിലെ ഓഫീസ് ജീവനക്കാർ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
പുലർച്ചെ രണ്ടുപേർ സ്കൂളിലെ കാന്റീൻവഴി സ്കൂളിനകത്തു കടന്നു മോഷണം നടത്തുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ കാമറയിൽ വ്യക്തമാണ്. ഇതു കേന്ദ്രീകരിച്ചാണു പോലീസ് അന്വേഷണം.
സിറ്റി പോലീസ് കമ്മീഷണർക്കു കീഴിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസന്വേഷിക്കുന്നത്. സ്കൂളുമായി ബന്ധപ്പെട്ട അന്പതോളംപേരെ ഇതുവരെ പോലീസ് ചോദ്യംചെയ്തു. പ്രതികളെക്കുറിച്ച് പോലീസിനു കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണു സൂചന.
Tags : Theft Nattuvishesham Distric News