x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ശൂ​ർ അ​തി​രൂ​പ​ത ചെ​റു​ത്തു​നി​ൽ​പ്പി​ന്


Published: June 21, 2026 01:33 AM IST | Updated: June 21, 2026 01:33 AM IST

തൃ​ശൂ​ർ: അ​മ​ല, ജൂ​ബി​ലി ആ​ശു​പ​ത്രി​ക​ളി​ൽ തു​ട​രു​ന്ന യു​എ​ൻ​എ സ​മ​രം അ​ധാ​ർ​മി​ക​മാ​ണെ​ന്നു തൃ​ശൂ​ർ അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ലി​ന്‍റെ​യും വൈ​ദി​ക​സ​മി​തി​യു​ടെ​യും സം​ഘ​ട​നാ ഏ​കോ​പ​ന​സ​മി​തി​യു​ടെ​യും സം​യു​ക്ത​യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.

ന​ഴ്സു​മാ​ർ​ക്കു നി​ല​വി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ശ​മ്പ​ളം ന​ൽ​കി​വ​രു​ന്ന അ​മ​ല, ജൂ​ബി​ലി ആ​ശു​പ​ത്രി​ക​ൾ​ക്കെ​തി​രേ മാ​ത്രം സ​മ​രം ന​ട​ത്തു​ന്ന യു​എ​ൻ​എ നേ​താ​ക്ക​ളു​ടെ ന​ട​പ​ടി ദു​രു​ദ്ദേ​ശ്യ​പ​ര​മാ​ണ്. ​സ​മ​ര​ത്തി​ന്‍റെ മ​റ​വി​ൽ അ​തി​രൂ​പ​ത​യെ​യും അ​തി​രൂ​പ​താ നേ​തൃ​ത്വ​ത്തെ​യും വി​ശ്വാ​സി​സ​മൂ​ഹ​ത്തെ​യും ആ​ക്ഷേ​പി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന ന​ട​പ​ടി യാ​തൊ​രു നി​ല​യ്ക്കും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. സ​ർ​ക്കാ​ർ​പ്ര​ഖ്യാ​പ​നം വ​രു​മ്പോ​ൾ അ​തി​ന​നു​സൃ​ത​മാ​യി ശ​മ്പ​ള​പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കാ​മെ​ന്ന ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റു​ക​ളു​ടെ നി​ല​പാ​ടി​നോ​ടു നി​ഷേ​ധാ​ത്മ​ക​സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്ന യു​എ​ൻ​എ നേ​താ​ക്ക​ളു​ടെ ന​ട​പ​ടി തി​ക​ച്ചും അ​പ​ല​പ​നീ​യ​മാ​ണ്. ​വേ​ത​ന​പ​രി​ഷ്ക​ര​ണ​ത്തി​നു​വേ​ണ്ടി സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളോ​ടാ​ണ് സ​മ​രം​ചെ​യ്യേ​ണ്ട​തെ​ങ്കി​ലും, മാ​നേ​ജ്മെ​ന്‍റു​ക​ൾ​ക്കെ​തി​രേ ഇ​ത്ത​ര​ത്തി​ൽ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തു സം​ശ​യ​ങ്ങ​ൾ​ക്കു  ബ​ല​മേ​കു​ന്നു.

മി​ഷ​ൻ ആ​ശു​പ​ത്രി​ക​ളാ​യി നി​ല​കൊ​ള്ളു​ന്ന, പാ​വ​പ്പെ​ട്ട​വ​രും സാ​ധാ​ര​ണ​ക്കാ​രും ആ​ശ്ര​യി​ക്കു​ന്ന ജൂ​ബി​ലി, അ​മ​ല ആ​ശു​പ​ത്രി​ക​ളെ ത​ക​ർ​ത്ത് തൃ​ശൂ​രി​ലേ​ക്കു ക​ട​ന്നു​വ​രു​ന്ന കോ​ർ​പ​റേ​റ്റ് ആ​ശു​പ​ത്രി​ക​ൾ​ക്കു വ​ഴി​യൊ​രു​ക്കു​ന്ന​തി​നാ​ണ് സ​മ​ര​ക്കാ​ർ ശ്ര​മി​ച്ചു​വ​രു​ന്ന​തെ​ന്നു യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. ഏ​തു സാ​ഹ​ച​ര്യ​ത്തി​ലും ജൂ​ബി​ലി, അ​മ​ല ആ​ശു​പ​ത്രി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ അ​തി​രൂ​പ​ത​യി​ലെ വി​ശ്വാ​സി​സ​മൂ​ഹം ശ​ക്ത​മാ​യി നി​ല​കൊ​ള്ളു​മെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ പ്ര​തി​രോ​ധ​പോ​രാ​ട്ട​ങ്ങ​ൾ​ക്കാ​യി നി​ര​ത്തി​ലി​റ​ങ്ങു​മെ​ന്നും യോ​ഗം ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ചു.

അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​മ​ല ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ, ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി മു​ണ്ട​ൻ​കു​രി​യ​ൻ എ​ന്നി​വ​ർ നി​ല​വി​ലു​ള്ള സ്ഥി​തി​ഗ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ ച​ർ​ച്ച​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജെ​യ്സ​ൺ കൂ​നം​പ്ലാ​ക്ക​ൽ, പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജോ​ഷി വ​ട​ക്ക​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ൽ​സി വി​ൻ​സ​ന്‍റ്, ഏ​കോ​പ​ന​സ​മി​തി സെ​ക്ര​ട്ട​റി ഷി​ന്‍റോ മാ​ത്യു, ഷെ​വ. കെ.​എം. ഫ്രാ​ൻ​സീ​സ്, ഷെ​വ. ബി​ജു കു​ണ്ടു​കു​ളം, പി.​ഐ. ലാ​സ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Thrissur Nattuvishesham Distric News

Recent News

Corehub Up