സുൽത്താൻ ബത്തേരി സിസി ജംഗ്ഷനിലെ കൂറ്റൻ ആൽമരം.
സുൽത്താൻ ബത്തേരി: സിസി ജംഗ്ഷനിലെ കൂറ്റൻ ആൽമരം വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയാകുന്നു. ബത്തേരി - നടവയൽ റൂട്ടിലേയും വാകേരി റൂട്ടിലേയും വാഹനങ്ങളാണ് ഇതുകൊണ്ട് ബുദ്ധിമുട്ടുന്നത്.
റോഡിലേയ്ക്ക് വളർന്ന് നിൽക്കുന്ന ആൽമരം ഡ്രൈവർമാർക്ക് റോഡിലേയ്ക്കുള്ള കാഴ്ച മറയ്ക്കുകയാണ്. അതിനാൽ ഇവിടെ അപകടങ്ങൾ നിത്യസംഭവമായി മാറിയിരിക്കുകയാണ്. സിസി ജംഗ്ഷനിലെ ബസ് വെയിറ്റിംഗ് ഷെഡിനോട് ചേർന്നാണ് ആൽമരം. വെയിറ്റിംഗ് ഷെഡിന്റെ ഉള്ളിലേയ്ക്ക് പ്രവേശിക്കുന്ന ഭാഗത്തായി ആൽമരം നിലകൊള്ളുന്നതിനാൽ ഇവിടെ ബസ് കാത്തിരിക്കാനും പറ്റാത്ത അസ്ഥയാണ്.
അപകടകരമായ രീതിയിൽ നിലകൊള്ളുന്ന ആൽമരം മുറിച്ച് നീക്കമമെന്ന് ജനങ്ങൾ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. 2019ൽ മരം മുറിച്ച് നിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ടെൻഡർ വിളിച്ചങ്കിലും ആരും ഏറ്റെടുക്കാൻ തയാറായില്ല. ബീനാച്ചി പനമരം റോഡ് വീതികൂട്ടിയുള്ള നവീകരണ പ്രവർത്തി നടത്തിയപ്പോൾ റോഡരികിലെ മറ്റ് മരങ്ങളെല്ലാം മുറിച്ച് മാറ്റിയപ്പോഴും ആൽമരം മാത്രം മുറിച്ച് നീക്കിയില്ല.
മരം മുറിക്കുന്നതിന് റീ ടെൻഡർ വച്ചങ്കിലും ആരും ഏറ്റെടുക്കുന്നില്ലെന്ന വാദമാണ് പിഡബ്ല്യുഡി അധികൃതർ നിരത്തുന്നത്.
Tags : Local News Nattuvishesham Wayanad