x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യോ​രത്തെ റോ​ഡു​ക​ളി​ൽ രാ​ത്രി​യാ​ത്ര​യ്ക്ക് വി​ല​ക്ക്


Published: June 6, 2026 01:16 AM IST | Updated: June 6, 2026 01:16 AM IST

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ വ​ട​ക​ര താ​ലൂ​ക്കി​ല്‍ ഉ​ള്‍​പ്പെ​ട്ട വി​ല​ങ്ങാ​ട്, വാ​ളൂ​ക്ക്, മ​ല​യ​ങ്ങാ​ട്, ഉ​രു​ട്ടി, പ​ന്നി​യേ​രി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ര്‍​ന്ന് ഉ​രു​ള്‍​പൊ​ട്ട​ലി​നും മ​ണ്ണി​ടി​ച്ചി​ലി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളെ ഉ​ട​ന്‍ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ര്‍​പ്പി​ക്കാ​ന്‍ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ എം.​എ​സ് മാ​ധ​വി​ക്കു​ട്ടി ഉ​ത്ത​ര​വി​ട്ടു.

മാ​റ്റി​ത്താ​മ​സി​പ്പി​ക്ക​ലും ക്യാ​മ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഏ​കോ​പി​പ്പി​ക്കാ​ന്‍ വ​ട​ക​ര ആ​ര്‍​ഡി​ഒ​യെ നോ​ഡ​ല്‍ ഓ​ഫീ​സ​റും വ​ട​ക​ര ത​ഹ​സി​ല്‍​ദാ​രെ അ​സി. നോ​ഡ​ല്‍ ഓ​ഫീ​സ​റു​മാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി.

വി​ല​ങ്ങാ​ട് മ​ല​യോ​ര മേ​ഖ​ല​യി​ലെ ഉ​രു​ള്‍​പൊ​ട്ട​ല്‍, മ​ണ്ണി​ടി​ച്ചി​ല്‍ ഭീ​ഷ​ണി​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍, പ്ര​ത്യേ​കി​ച്ച് പു​ഴ​യോ​ര​ങ്ങ​ളി​ലും കു​ത്ത​നെ​യു​ള്ള ച​രി​വു​ക​ളി​ലും മു​മ്പ് ഉ​രു​ള്‍​പൊ​ട്ടി​യ സ്ഥ​ല​ങ്ങ​ള്‍​ക്ക് സ​മീ​പ​വും താ​മ​സി​ക്കു​ന്ന മു​ഴു​വ​ന്‍ ആ​ളു​ക​ളെ​യും അ​ടി​യ​ന്ത​ര​മാ​യി സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ര്‍​പ്പി​ക്ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വ്.​വാ​ണി​മേ​ല്‍, ന​രി​പ്പ​റ്റ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ വ​ട​ക​ര ത​ഹ​സി​ല്‍​ദാ​ര്‍​ക്കൊ​പ്പം ചേ​ര്‍​ന്ന് പ്ര​ദേ​ശ​ത്തെ സു​ര​ക്ഷി​ത​മാ​യ സ്‌​കൂ​ളു​ക​ളോ മ​റ്റ് പൊ​തു​കെ​ട്ടി​ട​ങ്ങ​ളോ ക​ണ്ടെ​ത്തി ക്യാ​മ്പു​ക​ള്‍ ഉ​ട​ന്‍ സ​ജ്ജ​മാ​ക്ക​ണം. ക്യാ​മ്പു​ക​ളി​ല്‍ കൃ​ത്യ​മാ​യ കു​ടി​വെ​ള്ളം, ഭ​ക്ഷ​ണം, വൈ​ദ്യു​തി, ശു​ചി​മു​റി സൗ​ക​ര്യ​ങ്ങ​ള്‍, മെ​ഡി​ക്ക​ല്‍ സ​ഹാ​യം എ​ന്നി​വ ഉ​റ​പ്പാ​ക്ക​ണം.

ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ പോ​ലീ​സി​നെ വി​ന്യ​സി​ക്കാ​നും ക്യാ​മ്പു​ക​ള്‍​ക്കും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന വീ​ടു​ക​ള്‍​ക്കും സു​ര​ക്ഷ ന​ല്‍​കാ​നും ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​ക്ക് (കോ​ഴി​ക്കോ​ട് റൂ​റ​ല്‍) നി​ര്‍​ദേ​ശം ന​ല്‍​കി. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ മെ​ഡി​ക്ക​ല്‍ ടീ​മു​ക​ള്‍ ക്യാ​മ്പു​ക​ളി​ല്‍ നേ​രി​ട്ടെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും അ​ടി​യ​ന്തി​ര മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ക​യും വേ​ണം.

വി​ല​ങ്ങാ​ട് മേ​ഖ​ല​യി​ലെ മ​ല​യോ​ര റോ​ഡു​ക​ളി​ലൂ​ടെ രാ​ത്രി ഏ​ഴ് മു​ത​ല്‍ രാ​വി​ലെ ആ​റ് വ​രെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്കൊ​ഴി​കെ യാ​ത്ര നി​രോ​ധി​ച്ചു. അ​പ​ക​ട മേ​ഖ​ല​ക​ളി​ലു​ള്ള​വ​ര്‍ അ​ധി​കൃ​ത​രു​ടെ നി​ര്‍​ദേ​ശ​ങ്ങ​ളോ​ട് പൂ​ര്‍​ണ​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും ഔ​ദ്യോ​ഗി​ക മു​ന്ന​റി​യി​പ്പു​ക​ള്‍ മാ​ത്രം പാ​ലി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

ഉ​ത്ത​ര​വ് ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ 2005ലെ ​ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​ത്തി​ലെ സെ​ക്ഷ​ന്‍ 51 മു​ത​ല്‍ 60 വ​രെ​യു​ള്ള വ​കു​പ്പു​ക​ള്‍ പ്ര​കാ​രം നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

Tags : Nattuvishesham Local News Night travel banned mountain roads

Recent News

Corehub Up