x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത​യിലെ അ​ശാ​സ്ത്രീ​യ​ നി​ർ​മാ​ണം; വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി


Published: June 6, 2026 02:05 AM IST | Updated: June 6, 2026 02:05 AM IST

ചേ​ർ​ത്ത​ല: ദേ​ശീ​യ​പാ​ത​യു​ടെ അ​ശാ​സ്ത്രീ​യ​ നി​ർ​മാ​ണം മൂ​ലം ന​ഗ​ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി. ന​ഗ​ര​സ​ഭ 28-ാം വാ​ർ​ഡി​ലെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ഹൈ​വേ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി എ​എ​സ് ക​നാ​ലി​ന് കു​റു​കെ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ താ​ത്കാലി​ക ത​ട​യി​ണ മൂ​ലം ക​നാ​ലി​ലെ സ്വാ​ഭാ​വി​ക നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ന്ന​തും കാ​ന​ക​ൾ അ​ട​ഞ്ഞ​തു​മാ​ണ് സ്ഥി​തി സ​ങ്കീ​ർ​ണമാ​ക്കു​ന്ന​തി​നു കാ​ര​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

ക​നാ​ലി​ന്‍റെ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന നി​ര​വ​ധി​പ്പേ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റി. ഇ​തോ​ടെ ജ​ന​ജീ​വി​തം ദു​രി​തപൂ​ർ​ണ​മാ​യി. മ​ഴ കൂ​ടു​ത​ൽ ശ​ക്ത​മാ​കു​ന്ന​തോ​ടെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും വെ​ള്ളം ക​യ​റു​മെ​ന്ന സ്ഥി​തി​യാ​ണ്. വെ​ള്ള​ക്കെ​ട്ട് ദു​രി​തം സൃ​ഷ്‌​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​എ​സ് ക​നാ​ലി​ന് കു​റു​കെ​യു​ള്ള താ​ത്കാ ലി​ക ത​ട​യി​ണ അ​ടി​യ​ന്തര​മാ​യി പൊ​ളി​ച്ചുനീ​ക്കി നീ​രൊ​ഴു​ക്ക് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് വാ​ർ​ഡ് കൗ​ൺ​സി​ല​ർ അ​ഖി​ൽ ആ​ഞ്ഞി​ലി​പ്പാ​ലം അ​വ​ശ്യ​പ്പെ​ട്ടു.

Tags : nattu vishesham Unscientific construction

Recent News

Corehub Up