ചാരുംമൂട്: നിയന്ത്രണം വിട്ട ജീപ്പ് കടയിലേക്ക് പാഞ്ഞുകയറി. ചാരുംമൂട് ജംഗ്ഷന് വടക്ക് പ്രവർത്തിക്കുന്ന നൗഷാദിന്റെ ഉടമസ്ഥതയിലുള്ള നാരങ്ങാവെള്ളം വിൽക്കുന്ന കടയിലേക്കാണ് നിയന്ത്രണം വിട്ട ബൊലേറോ ജീപ്പ് ഇടിച്ചു കയറിയത്. ആർക്കും പരിക്കില്ല. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അപകടം. നിയന്ത്രണം വിട്ട ജീപ്പ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച ശേഷം കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.