കാഞ്ഞിരപ്പള്ളി: ഫലപ്രദമായ ബയോമെഡിക്കൽ മാലിന്യ സംസ്കരണ രീതികളോടും ബയോമെഡിക്കൽ മാലിന്യ സംസ്കരണ നിയമങ്ങൾ പാലിക്കുന്നതിനോടുമുള്ള സ്ഥാപനത്തിന്റെ പ്രതിബദ്ധതയെ അഭിനന്ദിച്ചുകൊണ്ട് ഇമേജ് നൽകുന്ന സംസ്ഥാനതല പരിസ്ഥിതിമിത്ര പുരസ്കാരം കരസ്ഥമാക്കി കാഞ്ഞിരപ്പള്ളി മേരിക്വീൻസ് മിഷൻ ആശുപത്രി.
അമ്പതിലധികം കിടക്കകളുള്ള ആശുപത്രികളുടെ വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനമാണ് മേരിക്വീൻസ് കരസ്ഥമാക്കിയത്.
190 കിടക്കകളുള്ള മേരിക്വീൻസ് ആശുപത്രി സുസ്ഥിര വികസനമടക്കമുള്ള മേഖലകളിൽ വിവിധ ദേശീയ, സംസ്ഥാന പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
പരിസ്ഥിതി ദിനത്തിൽ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി കെ. മുരളീധരൻ, വൈദ്യുതിമന്ത്രി സണ്ണി ജോസഫ് എന്നിവരിൽനിന്നു മേരിക്വീൻസ് മിഷൻ ആശുപത്രി പിആർഒ സോണി സെബാസ്റ്റ്യൻ, ഹൗസ് കീപ്പിംഗ് വിഭാഗം സൂപ്പർവൈസർ സുമേഷ് ഗോപിനാഥ് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.
Tags : Mary Queen's Mission Hospital receives