സ്വന്തം ലേഖകര്‍
കോഴിക്കോട്: ജില്ലയില്‍ പരിസ്ഥിതി ദിനമാചരിച്ചു.വിവിധ സംഘടനകളും സ്കൂളുകളും വൈവിധ്യമാര്‍ന്ന പരിപാടികളുമായാണ് പരിസ്ഥിതിദിനത്തെ വരവേറ്റത്. ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ സ്കൂളുകള്‍ക്കായി ‘ക്ലീന്‍ വൈബ്സ്', ഗാന്ധി സ്മൃതി വൃക്ഷത്തൈ നടീല്‍, പുനരുപയോഗ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനായി ‘റീ യൂസ് ഹീറോസ്, റിയല്‍ ഹീറോസ്' ക്യാമ്പയിന് തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും പ്രത്യേക ഗ്രാമസഭകള്‍, ഖരമാലിന്യ പരിപാലന ചട്ടം 2026 സംബന്ധിച്ച് ചര്‍ച്ച എന്നിവയും നടന്നു.
സോഷ്യല്‍ ഫോറസ്ട്രി ഉത്തരമേഖല, കോഴിക്കോട് ഡിവിഷന് എന്നിവയുടെ ആഭിമുഖ്യത്തില്‍ സില്‍വര്‍ ഹില്‍സ് എച്ച്എസ്എസില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കെ ജയന്ത് എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ അധ്യക്ഷയായി. സോഷ്യല്‍ ഫോറസ്ട്രി ഉത്തര മേഖല ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്.കീര്‍ത്തി മുഖ്യപ്രഭാഷണം നടത്തി. . ദിനാചരണത്തിന്റെ ഭാഗമായി രാവിലെ കാലിക്കട്ട് റോയല്‍ റണ്ണേഴ്സിന്റെ സഹകരണത്തോടെ കോഴിക്കോട് ബീച്ച് മുതല്‍ വരക്കല്‍ വരെ സംഘടിപ്പിച്ച മിനി മാരത്തോണ്‍ എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിസ്ഥിതി വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സാക്ഷരതാ മിഷന് ഓഫീസ് വളപ്പില്‍ ഫലവൃക്ഷത്തൈ നട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി പ്രൊവിഡന്‍സ് വുമണ്‍സ് കോളജ് സുവോളജി വകുപ്പുമായി ചേര്‍ന്ന് സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ ഉദ്ഘാടനം ചെയ്തു. കോളജ് വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. എ.സി. ഷീബ അധ്യക്ഷയായി.സസ്യങ്ങളുടെ സംരക്ഷണ പദ്ധതിയിലുള്‍പ്പെട്ട വെള്ള കുന്തിരിക്കത്തിന്റെ തൈ ജില്ലാ പഞ്ചായത്തിലേക്ക് കൈമാറി.
കൈതപ്പൊയിൽ: കൈതപ്പൊയിൽ എംഇഎസ് ഫാത്തിമ റഹീം സെൻട്രൽ സ്കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച പരിസ്ഥിതി പ്രമേയത്തിലുള്ള നൃത്തം ശ്രദ്ധേയമായി. പുതുപ്പാടി കൃഷി ഓഫീസർ വി.രമ്യ രാജു പരിപാടികൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ മാനേജർ കെ.എം.ഡി. മുഹമ്മദ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പർ റിയാനസ് സുബൈർ, സ്കൂൾ പ്രിൻസിപ്പൽ ജോൺ ജോസഫ്, എംഇഎസ് താലൂക്ക് പ്രസിഡന്റ് എ.സി. അബ്ദുൾ അസീസ്, ലിസ തോമസ്, റിയാസ് നൂറാംതോട് എന്നിവർ പ്രസംഗിച്ചു.
പശുക്കടവ്: പരിസ്ഥിതി ദിനത്തില്‍ സീഡ് ബോംബ് നിർമ്മാണവുമായി ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ വിദ്യാര്‍ഥികള്‍. വിത്തുകൾ പ്രത്യേകം തയ്യാറാക്കിയ മിശ്രിതത്തിൽ ബോൾ രൂപത്തിലാക്കി പ്രകൃതിയിൽ നിക്ഷേപിക്കുക വഴി പ്രകൃതി സംരക്ഷണം എന്നതാണ് ലക്ഷ്യം. പരിപാടികൾക്ക് ഹെഡ്മാസ്റ്റർ വിശാഖ് തോമസും അനു വിൻസന്റും നേതൃത്വം നൽകി. ഹരിത തീയറ്റർ, വേഷാലങ്കാരം, ക്വിസ് മത്സരം പോസ്റ്റർ നിർമാണം എന്നിവയും സംഘടിപ്പിച്ചു.
കോടഞ്ചേരി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ പി സ്കൂളിൽ നടന്നു.പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ റിയാനസ് സുബൈർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ മിനി സണ്ണി, സ്കൂൾ ഹെഡ്മിസ്ട്രസ് ജിസ്ന ജോസ് ,കൃഷി ഓഫീസർ ജോസഫ് വിനു, എ.ജി. ഷീജ, ക്രിസ് ജോൺ ഷാബിൻ എന്നിവർ പ്രസംഗിച്ചു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം, ക്വിസ് മൽസരം, പ്രതിജ്ഞയെടുക്കൽ, മരം നടീൽ തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.അധ്യാപകരായ ബിനു എം സെബാസ്റ്റ്യൻ, ധന്യ സണ്ണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.വിവിധ സാമൂഹിക, രാഷ്ട്രീയ, സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ കുടുംബാരോഗ്യ കേന്ദ്രം പരിസരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു കൊണ്ടാണ് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചത്. കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജുകുട്ടി കക്കാടംപൊയിൽ, സ്ഥിരം സമിതി അധ്യക്ഷരായ നിസാറ ബീഗം, ആയിഷാബി ഷിയാസ്, വാർഡ് മെമ്പർമാരായ മോളി തങ്കച്ചൻ, ലീലാമ്മ മുള്ളനാനിക്കൽ, ഷീബ റോയ്, ഹെൽത്ത് ഇൻസ്പെക്ടർക്ക് കെ.ബി. ശ്രീജിത്ത്, ജിജി കട്ടക്കയം എന്നിവർ പ്രസംഗിച്ചു. കെ.വി. ജോസഫ്, മുഹമ്മദ് പാതിപറമ്പിൽ, വിജയൻ മണിയൻപാറ തുടങ്ങിയവർ നേതൃത്വം നൽകി.
തിരുവമ്പാടി: ആർജെഡി തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. കൂടരഞ്ഞി ആർജെഡി ഓഫീസ് പരിസരത്ത് നടന്ന ചടങ്ങ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിമ്മി ജോസ് പൈമ്പിള്ളിൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ജിൻസ് ഇടമനശേരിയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിൽസൺ പുല്ലുവേലിയിൽ എം.പി. വീരേന്ദ്രകുമാർ അനുസ്മരണ പ്രകൃതി സംരക്ഷണ സന്ദേശം നൽകി.തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ടാർസൺ കോക്കാപ്പിള്ളിൽ, കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മനു ഏബ്രഹാം പുളിക്കകണ്ടത്തിൽ, ജോളി പൈക്കാട്ട്, സത്യൻ പനക്കച്ചാൽ, ജോളി പൊന്നംവരിക്കയിൽ, ഫെലിക്സ് സെബാസ്റ്റ്യൻ, ജാൻസൺ മാത്യു തുടങ്ങിയവർ പരിപാടിയുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.
പൂവാറൻതോട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പൂവാറൻതോട് ഗവ. എൽപി സ്കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. വാർഡ് മെമ്പർ റോയി ആക്കേൽ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.എം. പ്രണൂബ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് വി.വി. നിഷ പരിസ്ഥിതി ദിന സന്ദേശം നൽകി. അധ്യാപകരായ കെ.ആർ. രതില, സൗമ്യ സുന്ദരൻ, നിഷ വാവോലിക്കൽ, ജിസ്ന ജോബി എന്നിവർ പ്രസംഗിച്ചു.
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് സെന്റ് തോമസ് യുപി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കക്കയം ഫോറസ്റ്റ് സ്റ്റേഷൻ റെയിഞ്ച് ഡെപ്യൂട്ടി ഓഫീസർ സി. വിജിത്ത്, പ്രധാനാധ്യാപകൻ ബിജു മാത്യു എന്നിവർ ചേർന്ന് വൃക്ഷത്തൈ നട്ടു. സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെആർസി വിദ്യാർഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. കുട്ടികൾക്കായി ചിത്രരചന മത്സരം, പോസ്റ്റർ നിർമാണ മത്സരം, ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു. വിദ്യാർഥി പ്രതിനിധി അലൈൻ മരിയ ബിജു, അധ്യാപക പ്രതിനിധി സി.പി. മരിയ ജിൻസി എന്നിവർ പ്രസംഗിച്ചു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൂരാച്ചുണ്ട് പഞ്ചായത്ത് സ്പെഷ്യൽ ഗ്രാമസഭ സംഘടിപ്പിച്ചു. പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിജു കടലാശേരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ ഡാർളി ഏബ്രഹാം, ചെറിയാൻ ജോസഫ്, ബിന്ദുമോൾ തോമസ്, മെമ്പർമാരായ ജോസ് വെളിയത്ത്, സണ്ണി ജോസഫ്, ബിന്ദു കുര്യൻ, റസീന യൂസഫ്, പ്രബീഷ് തളിയോത്ത്, സെക്രട്ടറി കെ.പി. മനിൽകുമാർ, സിഡിഎസ് ചെയർപേഴ്സൺ സുനിത ജോബ് എന്നിവർ പ്രസംഗിച്ചു.
കൂരാച്ചുണ്ട് പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. സെന്റ് തോമസ് ഹൈസ്കൂളിൽ നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം ഫലവൃക്ഷത്തൈകൾ നട്ടു കൊണ്ട് പ്രസിഡന്റ് സിനി ജിനോ നിർവഹിച്ചു.ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡാർളി ഏബ്രഹാം അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ പി. രാജി പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചെറിയാൻ ജോസഫ്, മെമ്പർമാരായ ജോസ് വെളിയത്ത്, സണ്ണി ജോസഫ്, ജലീൽ കുന്നുംപുറത്ത്, ബിന്ദു കുര്യൻ, സ്കൂൾ പ്രധാനാധ്യാപകൻ ഷിബു മാത്യൂസ്, ഹരിത ക്ലബ് കോർഡിനേറ്റർ സംഗീത ജോസഫ്, കൃഷി അസിസ്റ്റന്റുമാരായ എം. ദൃശ്യ , ടി.വി. പ്രബിത, വിദ്യാർഥികളായ ദിയ റിജേഷ്, നോയലിൻ സിബി, ആഗിൻ മരിയ ബിജു, റിയ എന്നിവർ പ്രസംഗിച്ചു.
ബാലുശേരി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ബാലുശേരി ബാപ്പുജി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ വിതരണം നടത്തി. തത്തമ്പത്ത് വെസ്റ്റ് മുക്ക് അങ്കണവാടി, പനായി മുക്ക് അങ്കണവാടി, ജയ്റാണി നഴ്സറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കാണ് വൃക്ഷത്തൈ വിതരണം നടത്തിയത്. ട്രസ്റ്റ് കൺവീനർ രാജൻ ബാലുശേരി, ട്രസ്റ്റ് അംഗം ടി.പി. ബാബുരാജ്, അങ്കണവാടി വർക്കർമാരായ കെ.വി. ഗിരിജ, ലേഖ തുടങ്ങിയവർ നേതൃത്വം നൽകി.
കോഴിക്കോട്: അശോകപുരം ഇൻഫന്റ് ജീസസ് മാതൃവേദിയുടെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ വിതരണവും നടീലും സംഘടിപ്പിച്ചു. "ഭൂമിയെ സംരക്ഷിക്കാം, നാളേക്കായി മരങ്ങൾ നടാം' എന്ന സന്ദേശമുയർത്തിയാണ് മാതൃവേദി പരിപാടി സംഘടിപ്പിച്ചത്. ഇടവക വികാരി ഫാ. ഡോ. ബിനു കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. മാതൃവേദി പ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. പ്രദേശത്തെ വീടുകളിൽ നടുന്നതിനായി ഫലവൃക്ഷത്തൈകളും ഔഷധസസ്യങ്ങളും അടങ്ങുന്ന വിവിധയിനം തൈകൾ സൗജന്യമായി വിതരണം ചെയ്തു.
ഹോളിക്രോസ് കോളജിലെ നാഷണൽ സർവീസ് സ്കീം, ഇംഗ്ലീഷ് അസോസിയേഷൻ, സോഷ്യൽ വർക്ക് വിഭാഗം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം ശ്രദ്ധേയമായി. പരിസ്ഥിതിദിന സന്ദേശ സൈക്കിൾ റാലി ഉത്തരമേഖലാ സാമൂഹിക വനവത്കരണ വിഭാഗം വന സംരക്ഷണ കൺസർവേറ്റർ ആർ. കീർത്തി ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഷൈനി ജോർജ് അധ്യക്ഷത വഹിച്ചു. ജോബി മാത്യു, ഡോ. മാർട്ടിൻ ബർണാഡ്, സജി ജോസഫ്, ലിജോ ജോസഫ്, എം. ഗൗരി, സിസ്റ്റർ ആശ ജോൺ എന്നിവർ പ്രസംഗിച്ചു. ഡിഎഫ്ഒ ഇംതിയസ് ക്ലാസുകൾക്ക് നേതൃത്വം നൽകി. ഹോളിക്രോസ് കോളജിൽ നിന്ന് ആരംഭിച്ച സൈക്കിൾ റാലി കോഴിക്കോട് സിവിൽ സ്റ്റേഷനിൽ സമാപിച്ചു. തുടർന്ന് വിദ്യാർഥികൾ വൃക്ഷത്തൈകൾ നട്ടു.
താമരശേരി: കോവിലകം റോഡ് റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വൃക്ഷ തൈകൾ നട്ടു. കോൺഫെഡറഷൻ ഓഫ് റെസിഡന്റ് വെൽഫെയർ അസോസിയേഷൻ കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് സണ്ണി കൂഴാംപാല പരിപാടി ഉദ്ഘാടനം ചെയ്തു.
കോവിലകം റോഡ് റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.ജെ. ജോസ് മണിക്കുഴി, കെ.സി. രവീന്ദ്രൻ, പി.വി. ദേവരാജൻ, സണ്ണി മാത്യു, എം.ജെ. ജോസ്, പി.പി. സ്കറിയ, പി. സുകുമാരൻ, ഏലിയാസ് കെ. തോമസ്, പി. ഉഷ, സബീഹ് മുബാറക്, ധന്യ പ്രെയഷ് എന്നിവർ പ്രസംഗിച്ചു.
മുക്കം: അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തിൽ തന്റെ വാർഡിലെ മുഴുവൻ അങ്കണവാടി കുട്ടികൾക്കും അങ്കണവാടി ജീവനക്കാർക്കും ഫലവൃക്ഷ തൈകൾ നൽകി വാർഡ് മെമ്പർ. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സുജ ടോമാണ് മുത്തോട് അങ്കണവാടി കുട്ടികൾക്കും ജീവനക്കാർക്കും വിയറ്റ്നാം വരിക്ക ചക്കയുടെ തൈകൾ നൽകിയത്. ചടങ്ങിൽ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി കൺവീനർ ബാബു പൊലുകുന്ന്, അങ്കണവാടി വർക്കർ ബിന്ദു, ഹെൽപ്പർ സിനിമോൾ തുടങ്ങിയവർ സംബന്ധിച്ചു.
പെരുവണ്ണാമൂഴി: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കേരള വനം വന്യജീവി വകുപ്പ് കോഴിക്കോട് ഡിവിഷൻ പെരുവണ്ണാമൂഴി റെയിഞ്ചിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി സന്ദേശ റാലിയുടെ ഉദ്ഘാടനം ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ് നിർവഹിച്ചു.
പെരുവണ്ണാമൂഴി റെയിഞ്ച് ഓഫീസർ എ.സി. സുധീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ രാജേഷ് സത്യനാരായണൻ, ചങ്ങരോത്ത് എംയുപി സ്കൂൾ അധ്യാപകൻ റഷീദ് എന്നിവർ പ്രസംഗിച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ, വാച്ചർമാർ എന്നിവരും ചങ്ങരോത്ത് സ്കൂളിലെ വിദ്യാര്‍ഥികളും ചടങ്ങിന്റെ ഭാഗമായി. റാലിയെ തുടർന്ന് പരിസരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു കൊണ്ടുള്ള പ്ലാസ്റ്റിക് ക്ലീനിംഗ് ഡ്രൈവ്, പ്രകൃതിക്ക് തണലേകാൻ മരത്തൈകൾ നടൽ, കുട്ടികളിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനായുള്ള ബോധവൽക്കരണ ക്ലാസുകൾ, ആവേശകരമായ ക്വിസ് മത്സരങ്ങൾ എന്നിവയും നടന്നു.
Tags : Nattuvishesham Local News unitedly support the situation...