x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ര​സ്വ​തി​യ​മ്മ​യും വി​ദ്യാ​ർ​ഥി​ക​ളും വ​ന​ത്തി​ൽ ചു​റ്റിനടന്നത് നാ​ലു മ​ണി​ക്കൂ​ർ


Published: June 6, 2026 01:29 AM IST | Updated: June 6, 2026 01:29 AM IST

എ​രു​മേ​ലി: ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ വ​ന​മി​ത്ര അ​വാ​ർ​ഡ് നേ​ടി​യ 78 കാ​രി​യാ​യ സ​ര​സ്വ​തി​യ​മ്മ​യ്ക്കൊ​പ്പം 26 വി​ദ്യാ​ർ​ഥി​ക​ളും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ക്ഷി നി​രീ​ക്ഷ​ക​നു​മാ​യി ശ​ബ​രി​മ​ല വ​ന​ത്തി​ലൂ​ടെ ക​ൽ​ന​ട​യാ​യി ന​ട​ന്ന​ത് നാ​ല് മ​ണി​ക്കൂ​ർ. ഇ​ന്ന​ലെ പ​രി​സ്ഥി​തി ദി​ന​ത്തി​ലാ​യി​രു​ന്നു ഈ ​വേ​റി​ട്ട സ​ഞ്ചാ​രം. ന​ട​ത്ത​ത്തി​നി​ടെ അന്പതോ​ളം ഔ​ഷ​ധച്ചെടി​ക​ൾ ഇ​വ​ർ ന​ട്ടു. ഒ​ട്ട​ന​വ​ധി ഇ​ന​ങ്ങ​ളി​ലെ പ​ക്ഷി​ക​ളെ ക​ണ്ടു പ്ര​ത്യേ​ക​ത​ക​ൾ മ​ന​സി​ലാ​ക്കി.

കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജി​ലെ 26 അം​ഗം എ​ൻ​സി​സി വി​ദ്യാ​ർ​ഥി​ക​ളാ​ണ് യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​ത്. എ​രു​മേ​ലി​യി​ലെ കോ​യി​ക്ക​ക്കാ​വി​ൽനി​ന്ന് ഇ​ന്ന​ലെ രാ​വി​ലെ 11ഓടെ​യാ​ണ് യാ​ത്ര ആ​രം​ഭി​ച്ച​ത്. ശ​ബ​രി​മ​ല​യി​ലേ​ക്ക് അ​യ്യ​പ്പ ഭ​ക്ത​ർ സ​ഞ്ച​രി​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത കാ​ന​ന​പാ​ത​യാ​ണി​ത്. ഇ​തു​വ​ഴി ന​ട​ന്ന് നാ​ല് കി​ലോ​മീ​റ്റ​ർ അ​ക​ലെ അ​ര​ശു​മു​ടി കോ​ട്ട​യി​ൽ എ​ത്തി​യ ശേ​ഷം സം​ഘം തി​രി​കെ മ​ട​ങ്ങി.

കാ​യം​കു​ളം എം​എ​സ്എം കോ​ള​ജി​ലെ മു​ൻ പ്ര​ഫ​സ​റും പ​ക്ഷി നി​രീ​ക്ഷ​ക​നും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നു​മാ​യ ഡോ.​വി. കൃ​ഷ്ണ​കു​മാ​ർ ആ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ​ന​ത്തി​ലെ വി​വി​ധ കാ​ഴ്ച​ക​ളി​ലെ പ്ര​ത്യേ​ക​ത​ക​ൾ വി​വ​രി​ച്ചു ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം വ​ന​മി​ത്ര അ​വാ​ർ​ഡ് നേ​ടി​യ സ​ര​സ്വ​തി​യ​മ്മ ഊ​ന്നു​വ​ടി​യു​ടെ സ​ഹാ​യ​ത്തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. എ​രു​മേ​ലി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ ബി. ​ദി​ലീ​ഫ് യാ​ത്ര​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : nattu vishesham Saraswathi and her students walked

Recent News

Corehub Up