കൂട്ടിക്കൽ റോഡിന്റെ വശത്ത് ഉപേക്ഷിക്കപ്പെട്ട ബുള്ളറ്റ്.
മുണ്ടക്കയം: ടൗണിൽ കൂട്ടിക്കൽ റോഡിന്റെ വശത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബുള്ളറ്റ് കണ്ടെത്തി. കൂട്ടിക്കൽ റോഡിൽ സിഎംഎസ് സ്കൂളിന് താഴ്ഭാഗത്താണ് നടപാത കൈയേറി ബുള്ളറ്റ് പാർക്ക് ചെയ്തിരിക്കുന്നത്. ഒരാഴ്ചയോളമായി ബുള്ളറ്റ് ഇവിടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.
ആരുടെയെങ്കിലും മോഷ്ടിക്കപ്പെട്ട വാഹനമാണോ അതോ മറ്റ് ഏതെങ്കിലും രീതിയിൽ ഉപേക്ഷിച്ചതാണോ എന്ന് സംശയവും നാട്ടുകാർ പങ്കുവയ്ക്കുന്നുണ്ട്. സമീപത്തെ സ്കൂളിലെ കുട്ടികൾക്കും കാൽനട യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന നിലയിൽ നടപ്പാത കൈയേറിയാണ് വാഹനം പാർക്ക് ചെയ്തിരിക്കുന്നത്.
കാൽനടയാത്രികർക്ക് തടസമായ വാഹനം ഉടൻ പോലീസ് സ്റ്റേഷനിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂട്ടിക്കൽ റോഡിന്റെ വശങ്ങളിൽ യാതൊരു നിയന്ത്രണവുമില്ലാതെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Tags : Local News Nattuvishesham Bike abandoned road