x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള​ത്തി​ൽ ബി​ജെ​പി-കോ​ൺ​ഗ്ര​സ് ഡീ​ലെ​ന്ന് എം.​വി. ജ​യ​രാ​ജ​ൻ

വെബ് ഡെസ്ക്
Published: August 20, 2026 12:52 AM IST | Updated: August 20, 2026 12:52 AM IST

സ​ഖാ​വ് പി.​ കൃ​ഷ്ണ​പി​ള്ള അ​നു​സ്മ​ര​ണ സ​മ്മേ​ള​നം എം.​വി. ജ​യ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വൈ​ക്കം:​ കേ​ര​ള​ത്തി​ൽ ബി​ജെ​പി-കോ​ൺ​ഗ്ര​സ് ഡീ​ലാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് സിപി എം ​സം​സ്ഥാ​ന സെ​ക്ര​ട്ടേറിയറ്റംഗം എം.​വി. ജ​യ​രാ​ജ​ൻ. സി​പി​എം വൈ​ക്കം ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പി.​കൃ​ഷ്ണ​പി​ള്ള അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം അ​ഡ്വ. പി.​കെ. ഹ​രി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ആ​ർ. ര​ഘു​നാ​ഥ​ൻ, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം അ​ഡ്വ.​ കെ.​കെ. ര​ഞ്ജി​ത്ത്, ഏ​രി​യ സെ​ക്ര​ട്ട​റി പി. ​ശ​ശി​ധ​ര​ൻ, പി. ​ഹ​രി​ദാ​സ്, ടി.​ടി. സെ​ബാ​സ്റ്റ്യ​ൻ , പി.​വി. പു​ഷ്ക​ര​ൻ,സി.​പി. ജ​യ​രാ​ജ്‌, ക​വി​ത റെ​ജി, ബി​ന്ദു അ​ജി, സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ കെ.​കെ. ശ​ശി​കു​മാ​ർ, സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ൻ ആ​ന​ന്ദ് ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

അ​നു​സ്‌​മ​ര​ണ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വൈ​ക്കം ത​ല​യോ​ല​പ്പറന്പ് ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ അ​ണി​നി​ര​ന്ന റാ​ലി ന​ട​ന്നു.

Tags : Nattuvishesham Local News BJP-Congress deal M.V. Jayarajan

Recent News

Corehub Up