x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ വ​ള്ളം മ​റി​ഞ്ഞു


Published: June 28, 2026 08:03 AM IST | Updated: June 28, 2026 08:03 AM IST

ക​യ്പ​മം​ഗ​ലം: കൂ​രി​ക്കു​ഴി ക​മ്പ​നി​ക്ക​ട​വി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ വ​ള്ളം മ​റി​ഞ്ഞു. വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

കോ​വി​ൽ തെ​ക്കേ​വ​ള​പ്പി​ൽ രാ​ജേ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ശ്രീ​പാ​ർ​വ​തി എ​ന്ന മ​ത്സ്യ​ബ​ന്ധ​ന​വ​ള്ള​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ​ചേ​ർ​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി വ​ള്ളം ക​ട​ലി​ലേ​ക്ക് ഇ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ശ​ക്ത​മാ​യ തി​ര​മാ​ല വ​ള്ള​ത്തി​ൽ ആ​ഞ്ഞ​ടി​ച്ച​തോ​ടെ നി​യ​ന്ത്ര​ണം​ന​ഷ്ട​പ്പെ​ട്ട വ​ള്ളം മ​റി​യു​ക​യാ​യി​രു​ന്നു. കോ​ഴി​ശേ​രി പ്ര​സാ​ദ്, പോ​ണ​ത്ത് സു​ധീ​ഷ്, കൈ​ത​വ​ള​പ്പി​ൽ ക​ണ്ണ​ൻ എ​ന്നി​വ​രാ​ണ് വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും​ചേ​ർ​ന്ന് വ​ടം ഉ​പ​യോ​ഗി​ച്ച് വ​ള്ളം ക​ര​യി​ലേ​ക്ക്ക​യ​റ്റി. എ​ന്നാ​ൽ വ​ള്ള​ത്തി​ന് കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​താ​യി തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.​അ​പ​ക​ട​ത്തി​ൽ ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ഉ​ട​മ രാ​ജേ​ഷ് കോ​വി​ൽ പ​റ​ഞ്ഞു.

 

 

Tags : nattu vishesham Boat capsizes while fishing

Recent News

Corehub Up