x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ള്ളം ക​ട​ലി​ല്‍ മു​ങ്ങി; മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി


Published: June 21, 2026 06:30 AM IST | Updated: June 21, 2026 06:30 AM IST

ശ​ക്ത​മാ​യ തി​ര​യി​ല്‍ പെ​ട്ട് നീ​ണ്ട​ക​ര ക​ട​ലി​ല്‍ മ​റി​ഞ്ഞ വ​ള്ളം.

ച​വ​റ : നീ​ണ്ട​ക​ര പു​ത്ത​ന്‍​തു​റ​യി​ല്‍ നി​ന്നു മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ വ​ള്ളം ക​ട​ലി​ല്‍ മു​ങ്ങി. പു​ത്ത​ന്‍​തു​റ ച​ന്ദ്ര​മം​ഗ​ല​ത്ത് ബൈ​ജു​വി​ന്‍റെ ഉ​ട​മ​യി​ലു​ള്ള പൂ​ജ എ​ന്ന വ​ള്ള​മാ​ണ് ശ​ക്ത​മാ​യ തി​ര​യി​ല്‍​പ്പെ​ട്ട് മു​ങ്ങി​യ​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ഉ​ട​മ​സ്ഥ​ന്‍ ബൈ​ജു​വും ബാ​ബു എ​ന്ന തൊ​ഴി​ലാ​ളി​യും കൂ​ടി​യാ​ണ് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​യ​ത്. നീ​ണ്ട​ക​ര തു​റ​മു​ഖ​ത്തി​ന് പ​ടി​ഞ്ഞാ​റാ​യി​ട്ടാ​ണ് വ​ള്ളം മു​ങ്ങി​യ​ത്.

വി​വ​ര​മ​റി​ഞ്ഞ് മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് പോ​ലീ​സ് എ​ത്തി​യാ​ണ് തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. തു​ട​ര്‍​ന്ന് മ​റ്റ് വ​ള്ള​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ക​ട​ലി​ല്‍ മു​ങ്ങി​യ വ​ള്ള​ത്തെ കെ​ട്ടി​വ​ലി​ച്ച് ക​ര​യ്ക്ക് എ​ത്തി​ച്ചു. വ​ള്ള​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന വ​ല, കാ​മ​റ, ബാ​റ്റ​റി, വ​യ​ര്‍​ലെ​സ് എ​ന്നി​വ ന​ഷ്ട​പ്പെ​ട്ടു. വ​ള്ള​ത്തി​നും എ​ന്‍​ജി​നും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.

ജോ​ണ്‍, ചാ​ള്‍​സ്, തോ​മ​സ് എ​ന്നീ മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്സ്‌​മെ​ന്‍റ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.

 

Tags : Local News Nattuvishesham Kollam

Recent News

Corehub Up