x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​ലി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി


Published: February 19, 2026 11:36 PM IST | Updated: February 19, 2026 11:36 PM IST

അമ്പ​ല​പ്പു​ഴ: ക​ളി​ക്കു​ന്ന​തി​നി​ടെ ക​ട​ലി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​മ​ന പു​തു​വ​ൽ ലി​ബി- മ​ഞ്ജു ദ​മ്പ​തി​ക​ളു​ടെ മ​കൻ അ​ഭി​ഷേ​കി(11)ന്‍റെ ​മൃ​ത​ദേ​ഹ​മാ​ണ് പാ​യ​ൽ​ക്കു​ള​ങ്ങ​രയ്ക്കു പ​ടി​ഞ്ഞാ​റ് അ​ഞ്ചാ​ലുംകാ​വ് ക​ട​ൽ​ത്തീ​ര​ത്തു ക​ണ്ടെ​ത്തി​യ​ത്.

ബു​ധ​നാ​ഴ്ച വൈ​കുന്നേരം മു​ത​ലാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്. കു​ട്ടി​യു​ടെ വ​സ്ത്ര​ങ്ങ​ൾ ക​ട​പ്പു​റ​ത്ത് ക​ട​ൽ​ഭി​ത്തി​ക്കു മു​ക​ളി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.​കെ.​കെ.​കു​ഞ്ചുപി​ള്ള സ്മാ​ര​ക സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ അ​ഭി​ഷേ​ക് വൈ​കുന്നേരം സ്കൂ​ളി​ൽനി​ന്ന് വ​ന്ന ശേ​ഷം ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളു​മാ​യി ക​ളി​ക്കാ​ൻ പോ​യ​താ​യി​രു​ന്നു. രാ​ത്രി​യാ​യി​ട്ടും കാ​ണാ​താ​യ​തി​നെത്തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സ് തെര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ കു​ട്ടി​യു​ടെ വ​സ്ത്ര​ങ്ങ​ൾ ക​ട​പ്പു​റ​ത്ത് ക​ട​ൽ​ഭി​ത്തി​യു​ടെ ക​ല്ലി​ൽ ക​ണ്ടെ​ത്തി.

തോ​ട്ട​പ്പ​ള്ളി തീ​ര​ദേ​ശ പോ​ലീ​സ് ബോ​ട്ടു​ക​ളി​ലും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പൊ​ന്തു​വ​ള്ള​ത്തി​ലും മ​റ്റു വ​ള്ള​ങ്ങ​ളി​ലും തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. ഇ​ന്നലെ വൈ​കുന്നേരം 4.30ന് കു​ട്ടി ക​ട​ലി​ൽ ഇ​റ​ങ്ങി​യ​തി​ന് തെ​ക്കു ഭാ​ഗ​ത്തായി മൃ​ത​ദേ​ഹം ക​ണ്ടെ​ത്തുകയായി രു ന്നു.

ഇ​ൻ​ക്വ​സ്റ്റി​നു ശേ​ഷം മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ക്ഷ​ര, അ​ർ​പ്പ​ണ.

Tags : Body of missing nattuvishesham local news

Recent News

Corehub Up