പുതുപ്പള്ളി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പഞ്ചായത്ത് വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് ബോഡി ബില്‍ഡര്‍. മുന്‍ മിസ്റ്റര്‍ കേരളയും ബോഡി ബില്‍ഡിംഗ് അസോസിയേഷന് ഓഫ് കേരളയുടെ വൈസ്പ്രസിഡന്റുമായ 52 കാരനായ രഞ്ജു ചെറിയാനാണ് ജനവിധി തേടുന്നത്. എല്‍ഡിഎഫ് ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായത്തിലെ 17-ാം വാര്‍ഡാണിത്.
ഉമ്മന്‍ ചാണ്ടി മുന്‍കൈയെടുത്ത് രഞ്ജുവിനെ കോണ്‍ഗ്രസ് വാര്‍ഡ് യൂണിറ്റിന്റെ പ്രസിഡന്റാക്കിയിരുന്നു. അന്തരിച്ച നേതാവുമായുള്ള രണ്ട് പതിറ്റാണ്ടിലേറെ നീണ്ട അടുത്തബന്ധം അനുസ്മരിച്ചു. യുവാക്കള്‍ക്കിടയില്‍ ഫിറ്റ്നസ് പ്രോത്സാഹിപ്പിക്കുകയെന്നത് ഉമ്മന്‍ ചാണ്ടിയുടെ സ്വപ്നമായിരുന്നുവെന്ന് രഞ്ജു പറയുന്നു. സ്റ്റിറോയിഡുകള്‍ പോലുള്ള പ്രകടനം വര്‍ധിപ്പിക്കുന്ന മരുന്നുകളില്‍നിന്ന് യുവാക്കള്‍ വിട്ടുനില്‍ക്കണമെന്ന് രഞ്ജു ചെറിയാന് പറയുന്നു. കഴിഞ്ഞ 32 വര്‍ഷമായി രഞ്ജു ജിം നടത്തുകയാണ്.
2018ലെ വെള്ളപ്പൊക്കത്തിലും കൊറോണ പകര്‍ച്ചവ്യാധിക്കാലത്തും ഉമ്മന്‍ ചാണ്ടിയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു. ജില്ലാ ജയിലിലെ തടവുകാര്‍ക്കു ക്ലാസെടുക്കുന്ന രഞ്ജു ചെറിയാന് പോലീസിന്റെയും എക്സൈസ് വകുപ്പുകളുടെയും ബോഡിബില്‍ഡിംഗ് മത്സരങ്ങളുടെ ജഡ്ജി കൂടിയാണ്. ജില്ലയിലെ നിരവധി പഞ്ചായത്തുകളില്‍ ജിംനേഷ്യങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ഉപദേഷ്ടാവായും അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്.
Tags : local nattuvishesham Bodybuilder