x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശാ​സ്താം​കോ​ട്ട വി​ല്ലേ​ജി​ലെ അ​തി​ർ​ത്തി ത​ർ​ക്കം : കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​മെ​ന്ന് ക​ള​ക്‌ടർ


Published: June 5, 2026 06:35 AM IST | Updated: June 5, 2026 06:35 AM IST

കൊ​ല്ലം : ശാ​സ്താം​കോ​ട്ട വി​ല്ലേ​ജി​ലെ അ​തി​ർ​ത്തി ത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ ഹൈ​ക്കോ​ട​തി ന​ൽ​കി​യ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു നി​ർ​ദേശം ന​ൽ​കി​യ​താ​യി ക​ള​ക്‌ടർ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.

ഹൈ​ക്കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ൻ പോ​ലീ​സ് കാ​ല​താ​മ​സം വ​രു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ ക​മ്മീ​ഷ​ൻ അം​ഗം വി. ​ഗീ​ത ആ​വ​ശ്യ​പ്പെ​ട്ട റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യ​മു​ള്ള​ത്.

ച​വ​റ സ്വ​ദേ​ശി വി.​എം. യൂ​സ​ഫ് കു​ഞ്ഞ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. പ​രാ​തി​ക്കാ​ര​ൻ 10000 രൂ​പ മു​ട​ക്കി സ്ഥാ​പി​ച്ച വേ​ലി​ക്ക​ല്ലും ക​മ്പി​യും പ്ര​ദേ​ശ​വാ​സി​ക​ൾ എ​ടു​ത്തു​മാ​റ്റി​യെ​ന്നു പ​രാ​തി​യി​ൽ പ​റ​യു​ന്നു.

പ​രാ​തി​ക്കാ​ര​ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യെ സ​മീ​പി​ച്ച് പ​രാ​തി​ക്കു പ​രി​ഹാ​രം കാ​ണാ​വു​ന്ന​താ​ണെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യുന്നുണ്ട്.

Tags : Local News Nattuvishesham Kollam

Recent News

Corehub Up