x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രൈ​ബ​ൽ ലൈ​ബ്ര​റി​ക്ക് ര​ണ്ട് സൈ​ക്കി​ൾ ന​ൽ​കി


Published: June 6, 2026 01:36 AM IST | Updated: June 6, 2026 01:36 AM IST

റി​പ്പ​ണ്‍: മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ക​ട​ച്ചി​ക്കു​ന്ന് ഉ​ന്ന​തി​യി​ലെ സം​പ​ഗെ ട്രൈ​ബ​ൽ ലൈ​ബ്ര​റി​യി​ൽ അം​ഗ​ങ്ങ​ളാ​യ കു​ട്ടി​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ന് അ​ര​പ്പ​റ്റ ആ​സ്റ്റ​ർ വിം​സ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ര​ണ്ട് സൈ​ക്കി​ൾ ന​ൽ​കി.

ഇ​തി​ന് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് വാ​ർ​ഡ് അം​ഗം മൈ​മു​ന ഹം​സ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് കു​ട്ടി​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​മൂ​പ്പ​ൻ​സ് ന​ഴ്സിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​ലി​ഡ ആ​ന്‍റ​ണി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. സി. ​രാ​മു​ദേ​വി, ആ​സ്റ്റ​ർ മിം​സ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് മാ​നേ​ജ​ർ മു​ഹ​മ്മ​ദ് ഹ​സീം, ഡോ. ​മൂ​പ്പ​ൻ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് എ​വി ലീ​ഡ് മു​ഹ​മ്മ​ദ് ബ​ഷീ​ർ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​വി​നീ​ത, അ​സി​സ്റ്റ​ന്‍റ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ മ​രി​യ, പ്ര​മീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ലൈ​ബ്രേ​റി​യ​ൻ ടി.​കെ. ഷ​ഹാ​ന സ്വാ​ഗ​തം പ​റ​ഞ്ഞു. ഡോ. ​മൂ​പ്പ​ൻ​സ് ന​ഴ്സിം​ഗ് കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റും ആ​സ്റ്റ​ർ വോ​ള​ണ്ടി​യ​ർ​മാ​രും സം​യു​ക്ത​മാ​യി ഗ്ര​ന്ഥ​ശാ​ല, അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ങ്ങ​ൾ പെ​യി​ന്‍റ് ചെ​യ്ത് ചി​ത്ര​ങ്ങ​ൾ വ​ര​ച്ചു.

Tags : Nattuvishesham Local News Two bicycles tribal library

Recent News

Corehub Up