x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​​ട്ടവി​​ല കു​​തി​​ക്കു​​ന്നു; ബേ​​ക്ക​​റി മേ​​ഖ​​ല പ്ര​​തി​​സ​​ന്ധി​​യി​​ല്‍


Published: July 1, 2026 01:06 AM IST | Updated: July 1, 2026 01:06 AM IST

കോ​​ട്ട​​യം: കോ​​ഴി​​മു​​ട്ട വി​​ല വ​​ര്‍​ധി​​ച്ച​​തോ​​ടെ ബേ​​ക്ക​​റി മേ​​ഖ​​ല​​യും ത​​ട്ടു​​ക​​ട​​ക​​ളും പ്ര​​തി​​സ​​ന്ധി​​യി​​ല്‍. പൊ​​തു​​വി​​പ​​ണി​​യി​​ല്‍ ആ​​റു രൂ​​പ​​യു​​ണ്ടാ​​യി​​രു​​ന്ന മു​​ട്ട​​വി​​ല എ​​ട്ട് രൂ​​പ​​യി​​ലേ​​ക്കാ​​ണ് ഉ​​യ​​ര്‍​ന്ന​​ത്. നാ​​ട​​ന്‍ കോ​​ഴി​​മു​​ട്ട​​യ്ക്ക് 12 മു​​ത​​ല്‍ 15 വ​​രെ ക​​ട​​ക​​ളി​​ല്‍ ഈ​​ടാ​​ക്കു​​ന്നു​​ണ്ട്. അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യ വി​​ല​​ക്ക​​യ​​റ്റ​​ത്തി​​ല്‍ ഏ​​റെ വ​​ല​​യു​​ന്ന​​തു ബേ​​ക്ക​​റി മേ​​ഖ​​ല​​യാ​​ണ്. ബേ​​ക്ക​​റി​​ക​​ളി​​ല്‍ വി​​ല്പ​​ന ന​​ട​​ത്തു​​ന്ന ഭൂ​​രി​​ഭാ​​ഗം ഭ​​ക്ഷ​​ണ​​സാ​​ധ​​ന​​ങ്ങ​​ളും മു​​ട്ട ചേ​​ര്‍​ത്ത് ഉ​​ണ്ടാ​​ക്കു​​ന്ന​​വ​​യാ​​ണ്. കേ​​ക്ക്, ബ്രെ​​ഡ്, റെ​​സ്ക്, പ​​ഫ്‌​​സ്, ക​​ട്‌​​ല​​റ്റ് തു​​ട​​ങ്ങി​​യ സാ​​ധ​​ന​​ങ്ങ​​ള്‍​ക്കെ​​ല്ലാം മു​​ട്ട ആ​​വ​​ശ്യ​​മാ​​ണ്.
മി​​ക​​ച്ച നി​​ല​​യി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന ബോ​​ര്‍​മ​​ക​​ളി​​ല്‍ ദി​​വ​​സ​​വും വി​​വി​​ധ ഭ​​ക്ഷ​​ണ സാ​​ധ​​ന​​ങ്ങ​​ള്‍ ഉ​​ണ്ടാ​​ക്കു​​ന്ന​​തി​​നാ​​യി നൂ​​റു​​ക​​ണ​​ക്കി​​നു മു​​ട്ട​​യാ​​ണ് വാ​​ങ്ങു​​ന്ന​​ത്. ഇ​​ത്ത​​ര​​ക്കാ​​ര്‍​ക്ക് വ​​ലി​​യ​​തോ​​തി​​ലാ​​ണ് ചെ​​ല​​വ് വ​​ര്‍​ധി​​ച്ചി​​രി​​ക്കു​​ന്ന​​ത്. പാ​​ച​​ക​​വാ​​ത​​ക വി​​ല​​വ​​ര്‍​ധ​​ന​​വി​​ല്‍ ന​​ട്ടം​​തി​​രി​​യു​​ന്ന ബേ​​ക്ക​​റി മേ​​ഖ​​ല​​യ്ക്കു മു​​ട്ട​​വി​​ല​​യും വ​​ര്‍​ധി​​ച്ച​​തു വ​​ലി​​യ ആ​​ഘാ​​ത​​മാ​​ണു​​ണ്ടാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.
ത​​ട്ടു​​ക​​ട​​ക​​ളി​​ൽ ല​​ഭി​​ക്കു​​ന്ന പ്ര​​ധാ​​ന വി​​ഭ​​വ​​ങ്ങ​​ളി​​ല്‍ ഒ​​ന്നാ​​യ ഓം​​ല​​റ്റ് മു​​ട്ട​​യ്ക്ക് വി​​ല കൂ​​ടി​​യ​​തോ​​ടെ മെ​​നു​​വി​​ൽ​​നി​​ന്ന് പു​​റ​​ത്താ​​യി​​ട്ടു​​ണ്ട്. സ്‌​​കൂ​​ളു​​ക​​ളി​​ലെ ഉ​​ച്ച​​ഭ​​ക്ഷ​​ണ പ​​ദ്ധ​​തി​​ക​​ള്‍​ക്കാ​​യി പ്ര​​തി​​ദി​​നം 75 ല​​ക്ഷ​​ത്തോ​​ളം മു​​ട്ട ആ​​വ​​ശ്യ​​മാ​​ണ്. ഉ​​ച്ച​​ഭ​​ക്ഷ​​ണം കൊ​​ടു​​ക്കാ​​ന്‍ സ്‌​​കൂ​​ളു​​ക​​ള്‍ പെ​​ടാ​​പ്പാ​​ട് പെ​​ടു​​ന്ന​​തി​​നി​​ടെ​​യാ​​ണ് ഇ​​പ്പോ​​ള്‍ മു​​ട്ട​​വി​​ല പ്ര​​തി​​സ​​ന്ധി സൃ​​ഷ്ടി​​ക്കു​​ന്ന​​ത്. ആ​​ഴ്ച​​യി​​ലൊ​​രു ദി​​വ​​സം കു​​ട്ടി​​ക​​ള്‍​ക്ക് മു​​ട്ട ന​​ല്‍​കു​​ന്ന​​തി​​ൽ പ്ര​​തി​​സ​​ന്ധി​​യു​​ണ്ടാ​​വു​​മെ​​ന്ന് പ്ര​​ധാ​​നാ​​ധ്യാ​​പ​​ക​​ര്‍ പ​​റ​​യു​​ന്നു.

ബു​​ള്ള​​റ്റ് മു​​ട്ട​​ വിൽപന വ്യാപകം
കോ​​ഴി​​മു​​ട്ട വി​​ല വ​​ര്‍​ധി​​ച്ച​​തോ​​ടെ ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍​നി​​ന്നു ഗു​​ണ​​നി​​ല​​വാ​​രം കു​​റ​​ഞ്ഞ മു​​ട്ട​​ക​​ള്‍ വാ​​ഹ​​ന​​ങ്ങ​​ളി​​ല്‍ എ​​ത്തി​​ച്ചു വി​​ല്പ​​ന ന​​ട​​ത്തു​​ന്ന​​തു വ്യാ​​പ​​ക​​മാ​​യി. വ​​ന്‍​കി​​ട കോ​​ഴി​​ഫാ​​മു​​ക​​ളി​​ല്‍ കോ​​ഴി​​ക​​ള്‍ ആ​​ദ്യ​​മാ​​യി ഇ​​ടു​​ന്ന മു​​ട്ട​​ക​​ള്‍ വ​​ലു​​പ്പ​​ക്കു​​റ​​വു​​ള്ള​​വ​​യാ​​യി​​രി​​ക്കും. ഇ​​വ വി​​പ​​ണി​​യി​​ല്‍ വി​​ല്ക്കാ​​ന്‍ സാ​​ധി​​ക്കി​​ല്ല. ബു​​ള്ള​​റ്റ് മു​​ട്ട​​ക​​ള്‍ എ​​ന്നാ​​ണ് ഇ​​തി​​ന്‍റെ വി​​ളി​​പ്പേ​​ര്. ഇ​​ത്ത​​രം മു​​ട്ട​​ക​​ള്‍ 30 എ​​ണ്ണം 160 രൂ​​പ​​യ്ക്കാ​​ണു വ​​ഴി​​യോ​​ര​​ങ്ങ​​ളി​​ല്‍ വി​​ല്‍​ക്കു​​ന്ന​​ത്. ഇ​​തി​​നു​​പു​​റ​​മെ വ​​ന്‍​കി​​ട മാ​​ളു​​ക​​ളി​​ലെ കാ​​ല​​പ്പ​​ഴ​​ക്കം ചെ​​ന്ന മു​​ട്ട​​ക​​ള്‍ സം​​ഭ​​രി​​ച്ചു കു​​റ​​ഞ്ഞ​​വി​​ല​​യ്ക്ക് വി​​ല്പ​​ന ന​​ട​​ത്തു​​ന്ന​​തും വ്യാ​​പ​​ക​​മാ​​ണെ​​ന്ന് ഭ​​ക്ഷ്യോ​​പ​​ദേ​​ശ​​ക വി​​ജി​​ല​​ന്‍​സ് സ​​മി​​തി അം​​ഗം എ​​ബി ഐ​​പ്പ് പ​​റ​​ഞ്ഞു.

Tags : Nattuvishesham Districte News

Recent News

Corehub Up