കുറവിലങ്ങാട്: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് സഹോദരിമാരായ വിദ്യാർഥിനികൾക്ക് പരിക്കേറ്റു. കുര്യനാട്-ഉഴവൂർ റോഡിൽ പാറക്കുടി ജംഗ്ഷന് സമീപം ഇന്നലെ രാവിലെയാണ് അപകടം. പിതാവ് ഓടിച്ചിരുന്ന ഓട്ടോറിക്ഷയിലാണ് വിദ്യാർഥിനികൾ യാത്ര ചെയ്തിരുന്നത്. കുട്ടികളെ സ്കൂളിലെത്തിക്കാനായി പോയ ഓട്ടോറിക്ഷയിലാണ് കാറിടിച്ചത്. കുട്ടികളെ ഉഴവൂർ ഗവ. ആശുപത്രിയിലും തുടർന്ന് കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Tags : accident Nattuvishesham District News