ചവറ : കൊല്ലത്തെ ധാതുസംസ്കരണത്തിന്റെയും അപൂര്‍വ ധാതുക്കളുടെയും കേന്ദ്രമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി കെഎംഎംഎല്ലിന്റെ പരിസരപ്രദേശമായ ചിറ്റൂര്‍ ഭൂമി കിന്‍ഫ്ര ഏറ്റെടുക്കുന്നുമെന്ന് വിവരം.
ജില്ലയിലെ ധാതുസംസ്കരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കെഎംഎംഎല്ലിന്റെ (കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്) പരിസരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ വര്‍ഷങ്ങളായി നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
മുന്‍ സര്‍ക്കാരുകള്‍ പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും നടപ്പായിട്ടില്ല. പരിസ്ഥിതി, ആരോഗ്യ, അടിസ്ഥാനസൗകര്യ മേഖലകളുമായി ബന്ധപ്പെട്ട ആശങ്കകള്‍ പ്രദേശവാസികള്‍ നിരന്തരം ഉന്നയിച്ചുവരികയാണ്.
മുന്‍ സര്‍ക്കാരുകളുടെ കാലത്തും പ്രദേശവാസികള്‍ സമരങ്ങളിലൂടെയും നിവേദനങ്ങളിലൂടെയും ഭൂമി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ യുഡിഎഫ് സര്‍ക്കാരില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് ചിറ്റൂര്‍ പ്രദേശവാസികള്‍ ഇപ്പോള്‍ മുന്നോട്ടുപോകുന്നത്.
ചിറ്റൂര്‍ പ്രദേശവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് ഷിബു ബേബി ജോണ്‍ നേരത്തെ പറഞ്ഞിട്ടുണ്ട്.
Tags : Local News Nattuvishesham Kollam