ചാത്തന്നൂര്‍: ബജറ്റില്‍ ചാത്തന്നൂര്‍ നിയോജക മണ്ഡലത്തില്‍ ആരോഗ്യമേഖലയ്ക്കും ടൂറിസത്തിനും മുന്‍ഗണന നല്കി പല പദ്ധതികളും പ്രഖ്യാപിച്ചതായി ബി.ബി. ഗോപകുമാര്‍ എംഎല്‍എ അറിയിച്ചു. പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി 18.21 കോടി വകയിരുത്തി.
സര്‍ക്കാര്‍ ആശുപത്രികളുടെ വികസനത്തിന് 20 കോടിയും പരവൂര്‍ ആയുര്‍വേദ ആശുപത്രി വികസനത്തിന് 10 കോടിയും വക കൊള്ളിച്ചിട്ടുണ്ട്. പുതിയ ആത്മീയ ടൂറിസം പദ്ധതിയ്ക്കായി അഞ്ചു കോടി, ചിറക്കര ക്ഷേത്രം, പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രം, ചാത്തന്നൂര്‍ ചേന്നമത്ത് ക്ഷേത്രം, ചാത്തന്നൂര്‍ വലിയ പള്ളി, ആദിച്ചനല്ലൂര്‍ പെരുമാള്‍കുന്ന് ക്ഷേത്രം, പൊഴിക്കര ക്ഷേത്രം എന്നിവയെ കോര്‍ത്തിണക്കിക്കൊണ്ടുള്ള പുതിയ ആത്മീയ ടൂറിസം സര്‍ക്യൂട്ടിനായി അഞ്ചു കോടി വകയിരുത്തി.
പരവൂര്‍ കായലും പൊഴിക്കര ബീച്ചും കേന്ദ്രീകരിച്ച് ടൂറിസം പദ്ധതിയും ഒപ്പം കായല്ത്തിരത്തെ കണ്ടല്‍ക്കാട് സംരക്ഷണവും നടപ്പാക്കും. ചിറക്കര ആയിരവില്ലി വെള്ളച്ചാട്ടത്തിന്റെ സംരക്ഷണത്തിനും വിനോദസഞ്ചാരികള്‍ക്കായി പാര്‍ക്ക് നിര്‍മിക്കും. ഇ തിനായി അഞ്ചു കോടി നല്‍കും. പരവൂര്‍-ചിറക്കര പ്രദേശത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കാന്‍ 20 കോടി .
കല്ലുവാതുക്കല്‍ പാറ ടൂറിസം പദ്ധതിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ രണ്ടുകോടി, ചാത്തന്നൂരില്‍ പുതിയ റസ്റ്റ് ഹൗസ് നിര്‍മിക്കുന്നതിനായി മുന്നു കോടി വകയിരുത്തി.
പൊഴിക്കര ചീപ്പുപാലം പുതുക്കിപണിയാന്‍ അഞ്ചു കോടി മാറ്റിവെച്ചു. പൊഴിക്കര റെഗുലേറ്ററിന്റെ അടിയിലെ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനും കായലിലെ മണ്‍കൂനകള്‍ മാറ്റുന്നതിനുമായി 10 കോടി. പരവൂര്‍-മയ്യനാട് കായല്പ്പാലത്തിന് 35 കോടിയും, പരവൂര്‍-താന്നി പാലത്തിന് 10 കോടിയും വകയിരുത്തി.
Tags : Local News Nattuvishesham Kollam