x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ത്തി​റ​ച്ചി​ ക്ഷാ​മം: പോ​ത്തു​ക​ളെ ട്രെ​യിന്‍ മാ​ര്‍​ഗം എ​ത്തി​ക്ക​ണ​മെ​ന്ന് കർഷകർ


Published: June 8, 2026 02:03 AM IST | Updated: June 8, 2026 02:03 AM IST

കോ​​ട്ട​​യം: സം​​സ്ഥാ​​ന​​ത്ത് പോ​​ത്തി​​റ​​ച്ചി​​യു​​ടെ ക്ഷാ​​മം നേ​​രി​​ടു​​ക​​യും ക​​ര്‍​ഷ​​ക​​ര്‍ വ​​ള​​ര്‍​ത്താ​​ന്‍ വാ​​ങ്ങു​​ന്ന പോ​​ത്തി​​ന്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ല കു​​ത്ത​​നെ വ​​ര്‍​ധി​​ക്കു​​ക​​യും ചെ​​യ്ത സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ റെ​​യി​​ല്‍​മാ​​ര്‍​ഗം പോ​​ത്തു​​ക​​ളെ എ​​ത്തി​​ക്കാ​​ന്‍ ന​​ട​​പ​​ടി വേ​​ണ​​മെ​​ന്ന് ആ​​വ​​ശ്യം ശ​​ക്ത​​മാ​​കു​​ന്നു.

സ​​ര്‍​ക്കാ​​ര്‍ നി​​യ​​ന്ത്ര​​ണ​​ത്തി​​ലു​​ള്ള മീ​​റ്റ് പ്രോ​​ഡ​​ക്ട് ഓ​​ഫ് ഇ​​ന്ത്യ വ​​ഴി കു​​റ​​ഞ്ഞ വി​​ല​​ക്ക് ശു​​ദ്ധ​​മാ​​യ പോ​​ത്തി​​റ​​ച്ചി​​യും ക​​ര്‍​ഷ​​ക​​ര്‍​ക്ക് കു​​റ​​ഞ്ഞ​​വി​​ല​​യ്ക്ക് പോ​​ത്ത​​ന്‍കു​​ട്ടി​​ക​​ളെ ല​​ഭി​​ക്കാ​​നും ഇ​​തു​​സ​​ഹാ​​യി​​ക്കും. ഉ​​യ​​ര്‍​ന്ന തു​​ക ഡി​​പ്പോ​​സി​​റ്റ് ന​​ല്‍​കി സ്വ​​കാ​​ര്യ​വ്യ​​ക്തി​​ക​​ള്‍ സം​​സ്ഥാ​​ന വ്യാ​​പ​​ക​​മാ​​യി മീ​​റ്റ് പ്രോ​​ഡ​​ക്ട് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ ഔ​​ട്ട്‌​​ല​​റ്റു​​ക​​ള്‍ തു​​ട​​ങ്ങി​​യെ​​ങ്കി​​ലും ക​​ച്ച​​വ​​ടം ഇ​​ല്ലാ​​ത്ത​​തു​​മൂ​​ലം അ​​വ​​യെ​​ല്ലാം അ​​ട​​ച്ചു​​പൂ​​ട്ട​​ലി​​ന്‍റെ വ​​ക്കി​​ലാ​​ണ്. അ​​ധി​​ക​വി​​ല​​യും കൃ​​ത്യ​​മാ​​യി ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ എ​​ത്താ​​ത്ത​തു​മാ​​ണ് പ്ര​​തി​​സ​​ന്ധി​​ക്കു കാ​​ര​​ണ​​മാ​​യി​​രി​​ക്കു​​ന്ന​​ത്.

റെ​​യി​​ല്‍​വേ വ​​ഴി പോ​​ത്തി​​ന്‍ കു​​ട്ടി​​ക​​ളെ എ​​ത്തി​​ച്ചാ​​ല്‍ നി​​ല​​വി​​ലെ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ 5,000 രൂ​​പ​യി​​ല്‍ താ​​ഴെ വി​​ല​​യ്ക്കു ക​​ര്‍​ഷ​​ക​​ര്‍​ക്ക് പോ​ത്തി​ൻ​കു​ട്ടി​ക​ളെ ല​​ഭ്യ​​മാ​​ക്കാ​​ന്‍ സാ​​ധി​​ക്കും. ര​​ണ്ടു വ​​ര്‍​ഷം വ​​ള​​ര്‍​ത്തി തി​​രി​​കെ ഈ ​​സ്ഥാ​​പ​​നം വ​​ഴി ഇ​​ട​​നി​​ല​​ക്കാ​​രു​​ടെ ചൂ​​ഷ​​ണ​​മി​​ല്ലാ​​തെ തൂ​​ക്ക​​ത്തി​​നു വി​​ല്പ​​ന ന​​ട​​ത്തി​​യാ​​ല്‍ ക​​ര്‍​ഷ​​ക​​ര്‍​ക്കു മി​​ക​​ച്ച നേ​​ട്ട​​വു​​മു​​ണ്ടാ​​കും.

കേ​​ര​​ള​​ത്തി​​ലേ​​ക്ക് മ​​റ്റു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍നി​​ന്നു റെ​​യി​​ല്‍​വേ വ​​ഴി പോ​​ത്തു​​ക​​ളെ​​യും പോ​​ത്തി​​ന്‍​കു​​ട്ടി​​ക​​ളെ​​യും എ​​ത്തി​​ക്കാ​​ന്‍ സ​​ര്‍​ക്കാ​​ര്‍ മു​​ന്‍​കൈ എ​​ടു​​ക്ക​​ണ​​മെ​​ന്ന് ക​​ര്‍​ഷ​​ക കോ​​ണ്‍​ഗ്ര​​സ് നേ​​താ​​വ് എ​​ബി ഐ​​പ്പ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Tags : Buffalo meat Farmers say buffaloes

Recent News

Corehub Up