x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ൻ​ഡി​ക്കേ​റ്റ​ർ ഇ​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞ് കാ​ർ യാ​ത്രി​ക​ർ​ക്ക് ക്രൂ​ര​മ​ർ​ദ​നം: മൂ​ന്നം​ഗ​സം​ഘം അ​റ​സ്റ്റി​ൽ


Published: June 8, 2026 03:07 AM IST | Updated: June 8, 2026 03:07 AM IST

കാ​യം​കു​ളം: കാ​റി​ന്‍റെ ഇ​ൻ​ഡി​ക്കേ​റ്റ​ർ ഇ​ട്ടി​ല്ലെ​ന്ന് ആ​രോ​പി​ച്ച് കാ​ർ യാ​ത്രി​ക​രെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച മൂ​ന്നം​ഗസം​ഘ​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഓ​ച്ചി​റ മേ​മ​നമു​റി​യി​ൽ കു​റ​ച്ചിരേ​ത്ത് വീ​ട്ടി​ൽ ഇ​ർ​ഫാ​ദ് (24), ഓ​ച്ചി​റ പാ​യി​ക്കു​ഴി വേ​ല​ശേ​രി​ൽ പ​ടീ​റ്റ​തി​ൽ ഷെ​ഫീ​ക്ക് (26), ഓ​ച്ചി​റ പാ​യി​ക്കു​ഴി മാ​രൂ​ർ കി​ഴ​ക്ക​തി​ൽ അ​നീ​ഷ് (25) എ​ന്നി​വ​രാ​ണ് കാ​യം​കു​ളം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ അ​ഞ്ചി​ന് വൈ​കി​ട്ട് നാ​ലി​ന് ഓ​ച്ചി​റ സ​ത്യാ​ല​യം ജം​ഗ്ഷ​നി​ൽ ഇ​ൻ​ഡി​ക്കേ​റ്റ​ർ ഇ​ടാ​തെ കാ​ർ തി​രി​ഞ്ഞു​വെ​ന്ന് ആ​രോ​പി​ച്ച് കാ​റി​ലു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​ര​ങ്ങ​ളെ ആ​ക്ര​മി​ക്കു​ക​യും ക​ഴു​ത്തി​ന് കു​ത്തിപ്പി​ടി​ച്ച് ശ്വാ​സം മു​ട്ടി​ച്ച് കൊ​ലപ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും എ​യ​ർ​ഗ​ൺ പോ​ലെ​യു​ള്ള തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചു​റ്റി​കകൊ​ണ്ട് കാ​ർ ത​ല്ലി​ത്ത​ക​ർ​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് കേ​സ്.

സം​ഭ​വ​ശേ​ഷം സ്ഥ​ല​ത്തുനി​ന്നും രക്ഷ​പ്പെ​ട്ട പ്ര​തി​ക​ളെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ക​ണ്ടെ​ത്തി​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​യം​കു​ളം ഡി​വൈ​എ​സ്‌​പി ബി​നു​കു​മാ​ർ, സി​ഐ അ​രു​ൺ ഷാ, ​എസ്ഐ​മാ​രാ​യ ജ​സ്റ്റി​ൻ, ജ​യ​സൂ​ര്യ, എ​എ​സ്ഐ ഹ​രി, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രായ ​അ​ഖി​ൽ മു​ര​ളി, അ​രു​ൺ, അ​നു, ബി​നു, ഷി​ഹാ​ബ്, പ്ര​വീ​ൺ, ഗോ​പ​കു​മാ​ർ, ഹ​രീ​ഷ്, മോ​നി ഷ് ​എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ ണ് ​പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

 

Tags : nattu vishesham Three arrested brutally beating up car passengers

Recent News

Corehub Up