x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​മെതി​രാ​യാ​ൽ എ​ത്രവ​ലി​യ രാ​ഷ്‌ട്രീയ​ക്കാ​ര​നാ​യിട്ടും കാ​ര്യ​മി​ല്ല: കെ.​സി.​ വേ​ണു​ഗോ​പാ​ൽ എംപി


Published: June 8, 2026 02:56 AM IST | Updated: June 8, 2026 02:56 AM IST

അ​മ്പ​ല​പ്പു​ഴ: ജ​ന​മെതി​രാ​യാ​ൽ എ​ത്ര വ​ലി​യ രാ​ഷ്ട്രീ​യ​ക്കാ​ര​നാ​ണെ​ന്ന് പ​റ​ഞ്ഞി​ട്ടും കാ​ര്യ​മി​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി. വി​ക​സ​നകാ​ര്യ​ങ്ങ​ളി​ൽ യു​ഡിഎ​ഫ് മു​ഖ്യ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന ജി​ല്ല​യാ​യി​രി​ക്കും ആ​ല​പ്പു​ഴ​യെ​ന്നും കെ.സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. ജി ​സു​ധാ​ക​ര​ന്‍റെ അ​മ്പ​ല​പ്പു​ഴ​യി​ലെ എം​എ​ൽ​എ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ വോ​ട്ട് മാ​ത്രം ല​ഭി​ച്ച​ല്ല സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ച​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ക​മ്മ്യൂ​ണി​സ്റ്റു​കാ​രു​ടെ വോ​ട്ടും ല​ഭി​ച്ചു. അ​ത് മ​ന​സി​ലാ​ക്കി വേ​ണം ജ​ന​പ്ര​തി​നി​ധി​ക​ൾ പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത്. ക​മ്മ്യൂ​ണി​സ്റ്റു​കാ​ർ​ക്കുത​ന്നെ മ​ടു​ത്തി​ട്ടാ​ണ് ഇ​ട​ത് സ​ർ​ക്കാ​ർ വേ​ണ്ടെ​ന്നു പ​റ​യു​ന്ന അ​വ​സ്ഥ​യി​ലേ​ക്കെ​ത്തി​യ​തെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. ക​മാ​ൽ എം. ​മാ​ക്കി​യി​ൽ അ​ധ്യ​ക്ഷ​നാ​യി.

Tags : nattu vishesham matter how great politician you become

Recent News

Corehub Up