x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​മ​സ​ഭ​യി​ലെ സി​പി​എം പ്ര​തി​നി​ധി​ക​ളെ പ​രി​ഹ​സി​ച്ച് ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ


Published: June 8, 2026 03:01 AM IST | Updated: June 8, 2026 03:01 AM IST

അ​മ്പ​ല​പ്പു​ഴ: നി​യ​മ​സ​ഭ​യി​ലെ സി​പി​എം പ്ര​തി​നി​ധി​ക​ളെ പ​രി​ഹ​സി​ച്ച് ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ. തൂ​ക്കു​കു​ള​ത്ത് ആ​രം​ഭി​ച്ച എം​എ​ൽ​എ​യു​ടെ അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ലം വി​ക​സ​ന ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നച്ചട​ങ്ങി​ലാ​യി​രു​ന്നു നേ​താ​ക്ക​ൾ​ക്കെ​തി​രേ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. പി​ണ​റാ​യി വി​ജ​യ​ന് വെ​ള്ള​ത്തി​ൽ വീ​ണ ന​ന​ഞ്ഞ കോ​ഴി​യു​ടെ അ​വ​സ്ഥ​യാ​ണ്. സി​പി​എ​മ്മി​നെ ഉ​യ​ർ​ത്താ​നു​ള്ള ഒ​രു നേ​താ​വും നി​ല​വി​ലെ മൂ​ന്നു ത​ല​മു​റ​ക​ളി​ലി​ല്ല.

ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ദ​യ​നീ​യ സ്ഥി​തി​യി​ൽ വി​ഷ​മം തോ​ന്നി, ധ​ന​സ്ഥി​തി സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ ധ​വ​ള​പ​ത്രം ഇ​റ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​യി​ൽ കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ പോ​ലും ഇ​ട​തു​പ​ക്ഷ​ത്ത് ആ​ളു​ണ്ടാ​യി​ല്ല.

തോ​മ​സ് ഐ​സ​ക് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ എ​ന്തെ​ങ്കി​ലു​മൊ​ക്കെ പ​റ​യു​മാ​യി​രു​ന്നു. കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​നാ​ക​ട്ടെ മി​ണ്ടാ​ട്ട​മി​ല്ല. അ​ടു​ത്ത​കാ​ല​ത്തൊ​ന്നും സി​പി​എം ന​ന്നാ​കാ​ൻ പോ​കു​ന്നി​ല്ല. സി​പി​എ​മ്മി​ന്‍റെ സ​ഭ​യി​ലെ പ്ര​ക​ട​ന​ത്തി​ൽ ത​നി​ക്ക് സ​ങ്ക​ടം തോ​ന്നി. വി.​ഡി. സ​തീ​ശ​നെ​തി​രേ പ​റ​യാ​ൻ ഒ​രു നേ​താ​ക്ക​ൾ​ക്കും ക​ഴി​യു​ന്നി​ല്ല. സി​പി​എം പ​റ​യു​ന്ന​ത് ഞാ​ൻ കോ​ൺ​ഗ്ര​സി​ന്‍റെ ചെ​ളി​ക്കു​ണ്ടി​ൽ വീ​ണു എ​ന്നാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​പ്പോ​ൾ ചെ​ളി​ക്കു​ണ്ടി​ൽ വീ​ണ​ത് ആ​രാ​ണെ​ന്ന് അ​വ​ർ​ക്ക് മ​ന​സി​ലാ​യി​ക്കാ​ണും. 63 വ​ർ​ഷം സി​പി​എ​മ്മി​ൽ പ്ര​വ​ർ​ത്തി​ച്ച താ​ൻ പാ​ർ​ട്ടി​യെ വ​ഞ്ചി​ച്ചിട്ടി​ല്ല, സി​പി​എ​മ്മി​ന് ഇ​പ്പോ​ൾ പ്ര​സ​ക്തി ന​ഷ്‌​ട​പ്പെ​ട്ടെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ൽ ഊ​ന്നു​വ​ടി​യി​ലാ​ണ് സി​പി​എം നി​ൽ​ക്കു​ന്ന​ത്. സി​പി​എ​മ്മി​ൽ അം​ഗീ​കാ​ര​മു​ള്ള യു​വ​ജ​ന നേ​താ​വി​ല്ല. ഇ​ട​ത്തോ​ട്ടു മു​ണ്ടു​ടു​ത്താ​ൽ മാ​ത്രം ഇ​ട​തു​പ​ക്ഷം ആ​കി​ല്ല. വ​ല​ത്തോ​ട്ടു​മു​ണ്ടു​ടു​ത്താ​ൽ വ​ല​തു​പ​ക്ഷ​വു​മാ​കി​ല്ല. കോ​ൺ​ഗ്ര​സ് ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും വ​ലി​യ മ​ത​നി​ര​പേ​ക്ഷ പ്ര​സ്ഥാ​നം മു​സ്‌ലിം ലീ​ഗാ​ണ്.

മ​ത​നി​ര​പേ​ക്ഷ കാ​ഴ്ച​പ്പാ​ടി​ന് വി​രു​ദ്ധ​മാ​യാ​ണ് സി​പി​എം അ​ടു​ത്ത​കാ​ല​ത്താ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സി​പി​എം നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത് കേ​ൾ​ക്കു​ന്ന​തു​കൊ​ണ്ട് സി​പി​ഐ​ക്ക് വ​ലി​യ പി​ന്തു​ണ ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ത​ന്‍റെ വി​ജ​യ​ത്തി​നുവേ​ണ്ടി കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ സ​ജീ​വ ഇ​ട​പെ​ട​ലു​ക​ളുണ്ടാ​യി. ഇ​ന്ത്യ​യി​യി​ൽ കോ​ൺ​ഗ്ര​സി​ന് ന​ല്ലൊ​രു വ​ള​ർ​ച്ച​യാ​ണ് വ​രാ​നി​രു​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ സു​വ​ർ​ണകാ​ല​മാ​ണെ​ന്നും ജി. ​സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. 

 

Tags :

Recent News

Corehub Up