x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന​ത്ത​മ​ഴ​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നുവീ​ണു


Published: July 3, 2026 05:26 AM IST | Updated: July 3, 2026 05:26 AM IST

ക​ല്ലാ​ച്ചി​യി​ൽ ന​ട​പ്പാ​ത​യി​ലേ​ക്കും റോ​ഡി​ലേ​ക്കും ത​ക​ർ​ന്നു​വീ​ണ കെ​ട്ടി​ട ഭാ​ഗം.

നാ​ദാ​പു​രം: ക​ല്ലാ​ച്ചി വ​ള​യം റോ​ഡി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നുവീ​ണു. ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​ണ് സം​ഭ​വം. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ക​ട​മു​റി​യാ​ണ് മ​ഴ​യി​ൽ ത​ക​ർ​ന്നു വീ​ണ​ത്.

നി​ര​വ​ധി ആ​ളു​ക​ൾ സ​ഞ്ച​രി​ക്കു​ന്ന സ്ഥ​ല​ത്താ​ണ് കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ ത​ക​ർ​ന്നു​വീ​ണ​ത്. സം​ഭ​വ സ​മ​യം ആ​രും സ്ഥ​ല​ത്തി​ല്ലാ​ത്ത​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. കെ​ട്ടി​ട​ത്തി​ന്‍റെ ബാ​ക്കി ഭാ​ഗം ഏ​ത് സ​മ​യ​വും നി​ലം​പ​തി​ക്കാ​മെ​ന്ന നി​ല​യി​ലാ​ണ്.

ക​ല്ലാ​ച്ചി​യി​ൽ ഇ​തു​പോ​ലെ ത​ക​രാ​ൻ പാ​ക​ത്തി​ൽ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ ഉ​ണ്ടെ​ന്നും അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up